by webdesk1 on | 05-09-2024 10:45:47 Last Updated by webdesk1
മലപ്പുറം: ലീഗിന്റെ മണ്ണില്‍ ചവിട്ടി നിന്ന് ചെങ്കൊടി പാറിച്ച വിപ്ലവകാരിയാണ് സി.പി.എമ്മിന് കെ.ടി. ജലീല്‍. ഒന്നാം പിണറായി സര്‍ക്കാരില്‍ മുതല്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രതിസന്ധികളില്‍ പിണറായി വിജയനുവേണ്ടി ആവേശത്തോടെ രംഗത്തിറങ്ങുകയും ചെയ്ത ജലീലിന് ഇപ്പോള്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന മാറ്റത്തില്‍ അമ്പരപ്പിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും.
മുഖ്യമന്ത്രിയെ നേരിട്ടാക്രമിച്ച് ആഭ്യന്തര വകുപ്പിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ പി.വി. അന്‍വറിനെ പിന്തുണച്ചത് മുതല്‍ ജലീലിന്റെ മാറ്റം പ്രകടമായി തുടങ്ങിയതാണ്. ഇപ്പോഴിതാ പാര്‍ട്ടിയിലെ രക്തസാക്ഷികളെ വരെ ഇകഴ്ത്തുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു. ഒരു സി.പി.എം കാരനും ഒരിക്കലും പൊറുക്കാന്‍ കഴിയുന്നതല്ല അതെന്ന് അന്‍വറിനും അറിയാം. എന്നിട്ടും ഇത്ര രൂക്ഷമായ പ്രയോഗം നടത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശമാണ് ഇനി വ്യക്തമാകേണ്ടത്.
അധ്യാപക ദിനത്തില്‍ ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് വിവാദമായത്. `രക്തസാക്ഷിയുടെ രക്തത്തെക്കാള്‍ വിശുദ്ധിയുണ്ട് പണ്ഡിതനായ ഗുരുവിന്റെ മഷിക്ക്` എന്നതായിരുന്നു ജലീലിന്റെ പോസ്റ്റ്. പോസ്റ്റ് സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സി.പി.എം അണികള്‍ രോക്ഷാകുലരായി രംഗത്തെത്തി. അധ്യാപകരുടെ വിശുദ്ധി പറയാന്‍ രക്തസാക്ഷികളുടെ രക്തത്തിന്റെ വിശുദ്ധിയെ താഴ്ത്തിക്കെട്ടേണ്ടെന്നാണ് വിമര്‍ശനം.
ഇടത് അനുകൂല പ്രൊഫൈലുകളില്‍നിന്നും നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ഒളിയമ്പുകള്‍ നല്ലതല്ലെന്നും മഹാത്മാ ഗാന്ധി രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച മഹാത്മാവാണെന്നും മറ്റൊരാള്‍ ഓര്‍മിപ്പിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ നല്‍കിയ രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പോസ്റ്റെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി സ്വന്തം വ്യക്തിത്വത്തെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമാണ് ജലീലിന്റേതെന്നും വിമര്‍ശിക്കുന്ന കമന്റുകളുമുണ്ട്.
കമന്റുകള്‍ക്ക് മറുപടിയായി ജലീല്‍ നല്‍കിയ മറുപടിയുടെ വിവാദം കൂടുതല്‍ കത്തിച്ചു. നിയമസഭയില്‍ 2015ലെ ബജറ്റ് അവതരണത്തിനിടെ സ്പീക്കറുടെ കസേര തള്ളിയിട്ടത് അബദ്ധമായി പോയെന്നായിരുന്നു ജലീല്‍ കമന്റുകള്‍ക്ക് മറുപടിയായി നല്‍കിയത്. ``ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ`` എന്നാണ് ജലീലിന്റെ കമന്റ്.
ജലീലിന്റെ രണ്ട് പ്രതികരണങ്ങളും സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നതായിരുന്നു. ജലീലില്‍ നിന്ന് ഇതുണ്ടായതാണ് പാര്‍ട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയത്. തുടര്‍ച്ചയായി വന്ന സര്‍ക്കാര്‍ വിരുദ്ധ നിലപാടും പാര്‍ട്ടിവിരുദ്ധ പ്രതികരണവും ജലീല്‍ സി.പി.എമ്മില്‍ നിന്ന് ആകലുന്നതിന്റെ സൂചനയാണെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്.
2015ല്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയ അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ തടയാന്‍ വേണ്ടിയാണ് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. ബാര്‍ കോഴ വിവദത്തെ തുടര്‍ന്നായിരുന്നു പ്രതിഷേധം. കയ്യാങ്കളിയെ തുടര്‍ന്ന് നിയസഭയില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ജലീലിനു പുറമെ, മന്ത്രി വി.ശിവന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇ.പി. ജയരാജന്‍, മുന്‍ എംഎല്‍എമാരായ സി.കെ. സദാശിവന്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരും കേസിലെ പ്രതികളാണ്.
ശബരിമല സ്വര്‍ണ്ണക്കൊള്ള: അയ്യപ്പന് ആരെയും വെറുതെവിടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്; രാജീവ് ചന്ദ്രശേഖര്‍
നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി
ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം; പ്രതി ജോര്‍ജ്
യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി
ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീണ സംഭവം: ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്