by webdesk3 on | 07-02-2025 03:04:08 Last Updated by webdesk3
ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ആവര്‍ത്തന വിരസതയായിരുന്നു ബജറ്റില്‍. 24 വര്‍ഷത്തിനിടെ ഇങ്ങനെയൊരു ബജറ്റ് കേള്‍ക്കുന്നത് ആദ്യമായാണ്. വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റിന്റെ രൂപത്തിലേക്ക് പോലും ആക്കയിട്ടില്ല എന്നാണ് വിമര്‍ശനം ഉന്നയിച്ച് അദ്ദേഹം പറഞ്ഞത്.
ബജറ്റ് വെറും പൊള്ളയാണ്. ബജറ്റില്‍ വിശ്വാസ്യത ഇല്ല. ക്ഷേമപദ്ധതികള്‍ അടക്കമുള്ളവയ്ക്കുള്ള വിഹിതം വെട്ടിക്കുറച്ചു. സര്‍ക്കാരിന്റെ ബാധ്യത തീര്‍ക്കാനുള്ള പണം പോലും ഇത്തവണത്തെ ബജറ്റില്‍ വെച്ചിട്ടില്ലെന്നും വിഡി സതീശന് വിമര്‍ശിച്ചു.
കഴിഞ്ഞ ബജറ്റില്‍ വിവിധ പദ്ധതികള്‍ക്ക് പ്രഖ്യാപിച്ച തുക വന്‍തോതില്‍ വെട്ടിക്കുറച്ചു. 15000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 വര്‍ഷത്തില്‍ വെട്ടിച്ചുരുക്കിയത്. നിയമസഭ പാസാക്കിയ ധനാഭ്യര്‍ഥനകള്‍ എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമവിരുദ്ധമായി വെട്ടിച്ചുരുക്കുകയായിരുന്നു. ലൈഫ് മിഷന് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 500 കോടിയില്‍ 24 ശതമാനം മാത്രമാണ് ചെലവാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
170 രൂപയുണ്ടായിരുന്ന റബ്ബറിന്റെ തറവില പത്ത് രൂപകൂട്ടി 180 രൂപയാക്കിയെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇന്ന് വിപണിയില്‍ റബ്ബറിന് തറവില 208 രൂപയാണ്. വിപണിയിലെ സാഹചര്യം പോലും പഠിക്കാതെയാണ് ബജറ്റ് തയ്യാറാക്കിയത്.. ഭൂനികുതിയില്‍ 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. പാവപ്പെട്ടവരെ പിഴിയുന്നതിന് വേണ്ടിയാണ് ഇത്. അതല്ലാതെ, സര്‍ക്കാരിന് വേറെ വഴിയില്ല. നികുതി പിരിവില്‍ സര്‍ക്കാര്‍ ഗൗരവതരമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് കേസ്: ഡോ. റാം, ഡോ. സംഗീതയ്ക്ക് ഇടക്കാല ജാമ്യഹര്‍ജി നല്കി
വിഡി സതീശനെതിരെ എം.കെ. രാഘവന്റെ പരോക്ഷ വിമര്‍ശനം
വയനാട് ടൗണ്‍ഷിപ്പ്: വീടുകളില്‍ വിള്ളല്‍
കുംഭമേള വൈറല്‍ കേസ്: പൊലീസിന് മുന്നില്‍ ഹാജരാകാതെ പെണ്‍കുട്ടിയും ഭര്‍ത്താവും; നിയമനടപടിക്ക് നീക്കം
കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു; നിജേഷ് അരവിന്ദ് രാജിവച്ചു
ലൈംഗിക പീഡന പരാതി: പ്രശോഭ് സി വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്
വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി
മോദി എന്റെ സുഹൃത്താണ്, അദ്ദേഹം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഡോണള്‍ഡ് ട്രംപ്
ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ; ജാഗ്രത മുന്നറിയിപ്പ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്