by webdesk1 on | 05-01-2025 08:03:31
വാഷിങ്ടന്‍: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഫുട്‌ബോള്‍ ഇതാഹാസം ലയണല്‍ മെസിക്ക്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച 19 വ്യക്തികളുടെ പട്ടികയില്‍ കായിക മേഖലയില്‍ നിന്ന് മെസിയുടെ പേരാണുള്ളത്. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍, മുന്‍ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടണ്‍ കാര്‍ട്ടര്‍ എന്നിവരും പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു.
നിലവില്‍ അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിയിലാണ് മെസി കളിക്കുന്നത്. മിയാമിയില്‍ മെസിക്ക് സ്വന്തമായി വീടും ഉണ്ട്. കൂടുതല്‍ സമയവും മെസിയും കുടുംബവും ചിലവഴിക്കുന്നത് ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ കോമ്പസ് ലെയ്നിലുള്ള ബേ കോളനിയിലെ ഈ വീട്ടിലാണ്. രാജ്യാന്തര മത്സരങ്ങള്‍ക്കു വേണ്ടിയുള്ള പരിശീലനത്തിനും മറ്റുമാണ് അര്‍ജന്റീനയിലേക്കും ബാഴ്‌സലോണയിലെ വീട്ടിലേക്കും പോകാറുള്ളത്.
തിനിനി മറ്റൊരു ക്ലബിലേക്ക് പോകില്ലെന്നും കരിയര്‍ അവസാനിക്കുന്നതു വരെ ഇന്റര്‍മിയാമിയില്‍ തുടരുമെന്നും മെസി വ്യക്തമാക്കിയിരുന്നു. പ്രീമിയര്‍ ലീഗിലേയും ലാലീഗയിലേയും പ്രമുഖ ടീമുകള്‍ ഇപ്പോഴും മെസിക്കായി കാത്തിരിക്കുന്നുണ്ട്. സൗദി ലീഗില്‍ നിന്ന് വന്ന വലിയ ഓഫര്‍ നിരസിച്ചാണ് മെസി, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പിച്ചത്.
ബാഴ്‌സലോണയില്‍ ഒപ്പം കളിച്ചിരുന്ന യൂറോഗ്വന്‍ താരം ലൂയിസ് സുവാരസ്, സ്പാനിഷ് താരങ്ങളായ ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് എന്നിവരെയും മെസി ഇന്റര്‍ മിയാമിയിലേക്ക് കൊണ്ടുവന്നിരുന്നു. മെസി വന്നതിന് ശേഷം സൂക്കര്‍ ലീഗില്‍ 34 മത്സരങ്ങളില്‍ നിന്ന് 74 പോയിന്റുമായി ഒന്നാമതാണ് ഇന്റര്‍ മിയാമിയുടെ സ്ഥാനം.
മെസിയെ കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകനും നിക്ഷേപകനുമായ ജോര്‍ജ് സോറോസിനും അവാര്‍ഡ് ലഭിക്കും. പൗരാവകാശ പ്രവര്‍ത്തകയായ ഫാനി ലൂ ഹാമര്‍, അറ്റോര്‍ണി ജനറലായും യുഎസ് സെനറ്ററായും സേവനമനുഷ്ഠിച്ച റോബര്‍ട്ട് ഫ്രാന്‍സിസ് കെന്നഡി, പാചക വിദഗ്ധന്‍ ജോസ് ആന്‍ഡ്രസ്, എയ്ഡ്സിനും ദാരിദ്ര്യത്തിനും എതിരെ പോരാടിയ മൈക്കല്‍ ജെ. ഫോക്‌സ് ഉള്‍പ്പെടെയുള്ളവരും പുരസ്‌കാരം ലഭിച്ചവരുടെ പട്ടികയിലുണ്ട്. വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുരസ്‌കാര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിക്കും.
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്