by webdesk1 on | 04-01-2025 07:37:02 Last Updated by webdesk1
തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്‍ മാറിയെന്ന് കരുതി പുതിയ ഗവര്‍ണറുടെ അടുത്ത് എന്തും ആകാമെന്ന് കരുതേണ്ടതില്ലെന്ന ആദ്യ സൂചന നല്‍കി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഇന്നലെ ചുമതല ഏറ്റതിനു പിന്നാലെ സര്‍ക്കാരിന്റെ നടപടി തിരുത്തിക്കൊണ്ടാണ് അദ്ദേഹം `പണി` തുടങ്ങിയത്.
ഗവര്‍ണറുടെ സുരക്ഷാവലയത്തിലെ ഏതാനും പോലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ നിയമിച്ച സര്‍ക്കാര്‍ തീരുമാനമാണ് ഗവര്‍ണര്‍ തിരുത്തിയത്. മുന്‍ ഗവര്‍ണറുടെ സുരക്ഷാ സംഘത്തില്‍ ഉണ്ടായിരുന്നവരായിരുന്നു അവര്‍. സംഭവത്തില്‍ ഡി.ജി.പിയുടെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു.
ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് രാജ്ഭവനില്‍ ഒരു നിലയില്‍ പിടിമുറുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ആ സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ടമെന്ന നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചത്. ഒഴിവാക്കപ്പെട്ടവര്‍ തന്നെ പരാതിയുമായി എത്തിയതോടെയാണ് പുതിയ ഗവര്‍ണര്‍ക്കും നടപടിയിലെ രാഷ്ട്രീയ ഉദ്ദേശം മനസിലായത്. തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം തിരുത്തുകയായിരുന്നു.
രാജ്ഭവനില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങോടെയാണ് അര്‍ലേക്കര്‍ പുതിയ കേരള ഗവര്‍ണറായി ചുമതലയേറ്റത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി.ശിവന്‍ കുട്ടി, കെ.എന്‍. ബാലഗോപാല്‍, പി.രാജീവ് എന്നിവരും ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.
ആരിഫ് മുഹമ്മദ് ഖാന്‍ ബീഹാര്‍ ഗവര്‍ണറായി പോയതിന് പിന്നാലെയാണ് അര്‍ലേക്കര്‍ കേരള ഗവര്‍ണറായി എത്തിയത്. ആര്‍.എസ്.എസിലൂട പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ഗോവയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് അര്‍ലേക്കര്‍. 1989 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം 1990 മുതല്‍ സംസ്ഥാനത്തെ പ്രധാന ബി.ജെ.പി നേതാക്കന്മാരില്‍ ഒരാളായി മാറി.
ഗോവ നിയമസഭാ സ്പീക്കറായിരുന്നു അര്‍ലേക്കര്‍. പിന്നീട് ഗോവ വനം പരിസ്ഥിതി മന്ത്രിയായി. 2021 ല്‍ ഹിമാചല്‍ ഗവര്‍ണറായി നിയമിച്ചു. പിന്നീട് ബീഹാര്‍ ഗവര്‍ണറായി. ആരിഫ് മുഹമ്മദ് ഖാന്‍ ബീഹാര്‍ ഗവര്‍ണറായി പോയ ഒഴിവിലേക്കാണ് അലേക്കര്‍ എത്തിയത്.
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്‍കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്