by webdesk1 on | 16-12-2024 12:44:55 Last Updated by webdesk1
ശ്രീനഗര്‍: പരാജയം നേരുടുമ്പോള്‍ ഇ.വി.എമ്മിനെ കുറ്റപ്പെടുത്ത ശൈലിയാണ് കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസ് സ്വീകരിച്ചുപോരുന്ന രീതി. കഴിഞ്ഞിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്രയില്‍ അടക്കം തോല്‍വി നേരിടേണ്ടി വന്നപ്പോള്‍ ഇ.വി.എമ്മിനെ പഴിചാരിയിരുന്നു. വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാര്‍ലമെന്റില്‍ നടത്തിയ കന്നി പ്രസംഗത്തിലും പ്രിയങ്കാ ഗാന്ധി ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പിയെ വെല്ലുവിളിച്ചു. ഇതിനിടെയാണ് സഖ്യകക്ഷി നേതാവും കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള കോണ്‍ഗ്രസിന്റെ ഇ.വി.എം നിലപാടിനെതിരെ രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് ജയിക്കുമ്പോള്‍ ആഘോഷിക്കുകയും തോല്‍ക്കുമ്പോള്‍ ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. വോട്ടിംഗ് സംവിധാനത്തില്‍ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഒരേ ഇ.വി.എമ്മുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നൂറിലധികം പാര്‍ലമെന്റ് അംഗങ്ങളെ ലഭിക്കുമ്പോള്‍ അത് നിങ്ങളുടെ പാര്‍ട്ടിയുടെ വിജയമായി ആഘോഷിക്കുകയും, ഫലം തിരിച്ചാകുമ്പോള്‍ ഇ.വി.എമ്മുകളെ കുറ്റം പറയുകയും ചെയ്യുന്ന രീതിയും ശരിയല്ല. വോട്ടിങ്ങില്‍ പ്രശ്നമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്.
ഒരു ദിവസം വോട്ടര്‍മാര്‍ നമ്മളെ സ്വീകരിക്കും. പിറ്റേ ദിവസം സ്വീകരിക്കില്ല. അങ്ങനെയുള്ളപ്പോള്‍ താന്‍ ഒരിക്കലും മെഷീനുകളെ കുറ്റം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷപാതപരമായ വിശ്വസ്തതയോടെയല്ല തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് താന്‍ സംസാരിക്കുന്നതെന്നും സെന്‍ട്രല്‍ വിസ്ത പോലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുള്ള പിന്തുണ തന്റെ സ്വതന്ത്ര ചിന്തയുടെ ഉദാഹരണമാണെന്നും ഒമര്‍ വ്യക്തമാക്കി.
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് വിവാദം: വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്