News Kerala

ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു

Axenews | ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു

by webdesk3 on | 05-04-2026 01:05:48

Share: Share on WhatsApp Visits: 16


ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു


മടിക്കേരി: കുടകിലെ തടിയന്റെ മോള്‍ മലയില്‍ ട്രക്കിങിന് പോയ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താനായുള്ള തെരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ട്രക്കിങ് കേന്ദ്രത്തിലെത്തിയ ശരണ്യ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ സംഘത്തോടൊപ്പം യാത്ര തിരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ നിന്ന് രാവിലെ 8.15ന് ട്രക്കിങ് സംഘം പുറപ്പെട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷന്മാരും ശരണ്യയും ഉള്‍പ്പെടുന്ന പത്ത് പേരടങ്ങിയ സംഘമാണ് മലകയറാന്‍ പോയത്. ട്രക്കിങ് കേന്ദ്രത്തില്‍ ശരണ്യ ഒരു നായക്കുട്ടിയോടൊപ്പം കളിച്ചുകൊണ്ടിരുന്നുവെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഉച്ചയ്ക്കുശേഷം സംഘം തിരികെ എത്തിയപ്പോള്‍ ശരണ്യയെക്കുറിച്ച് ചോദിച്ചതില്‍ അവള്‍ മുകളിലുണ്ടെന്ന് അവര്‍ അറിയിച്ചു. സംഘത്തില്‍ ഉണ്ടായിരുന്ന ഒരു അച്ഛനും മകനും താഴേക്ക് ഇറങ്ങുമ്പോള്‍ ശരണ്യയെ കണ്ടതായി പറഞ്ഞു. തങ്ങള്‍ താഴേക്ക് പോകുകയാണെന്ന് അറിയിച്ചപ്പോള്‍ പിന്നാലെ വരാമെന്ന് ശരണ്യ പറഞ്ഞതായും അവര്‍ പറഞ്ഞു.

എന്നാല്‍ വൈകിട്ടോടെ ശരണ്യ തിരികെ എത്താത്തതോടെ റിസോര്‍ട്ട് ജീവനക്കാര്‍ അധികൃതരെ വിവരം അറിയിച്ചു. ഫോണില്‍ ഒരിക്കല്‍ ബന്ധപ്പെടാനായപ്പോള്‍ വഴി തെറ്റിയതായി ശരണ്യ പറഞ്ഞുവെങ്കിലും തുടര്‍ന്ന് ബന്ധപ്പെടാന്‍ സാധിച്ചില്ല.

ഉടന്‍ തന്നെ മേലധികാരികളെ അറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ട്രൈബല്‍ വിഭാഗക്കാരും ചേര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ശരണ്യയെ കണ്ടെത്താനായിട്ടില്ല. തെരച്ചില്‍ ശക്തമായി തുടരുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment