by webdesk3 on | 05-04-2026 12:57:56
എന്‍ഡിഎ ക്യാമ്പിന് ആവേശം പകരാന്‍ അമിത് ഷാ ബേപ്പൂര്‍ മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. കെ. പി. പ്രകാശ് ബാബുവിനൊപ്പം മാത്തോട്ടം മുതല്‍ നടുവട്ടം വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്.
രാവിലെ 10 മണിക്ക് മാത്തോട്ടത്തില്‍ ആരംഭിച്ച റോഡ് ഷോ നടുവട്ടം പാല് കമ്പനിക്ക് മുന്നില്‍ സമാപിച്ചു. വാദ്യമേളങ്ങളുടെയും കേരളീയ കലാരൂപങ്ങളുടെയും അകമ്പടിയോടെയായിരുന്നു പരിപാടി. പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും വലിയ പങ്കാളിത്തം റോഡ് ഷോയെ ആവേശഭരിതമാക്കി.
ഇന്നത്തെ പരിപാടികളുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം കുന്നത്തുനാട് മണ്ഡലത്തിലെ പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 6.15 ന് കാട്ടാക്കടയില്‍ എന്‍ഡിഎ നേതാവ് പി. കെ. കൃഷ്ണദാസിന്റെ പ്രചാരണയോഗത്തിലും അദ്ദേഹം സംസാരിക്കും. രാത്രി ഹയാസിന്ത് ഹോട്ടലില്‍ നടക്കുന്ന പ്രവാസി പ്രവര്‍ത്തക സംഗമത്തിലും പങ്കെടുക്കും.
നാളെ രാവിലെ 11 മണിക്ക് ഹരിപ്പാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയുടെ റോഡ് ഷോയിലും അമിത് ഷാ പങ്കെടുക്കും. ഗാന്ധി സ്ക്വയര്‍ മുതല്‍ മാതാ ജംഗ്ഷന് വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, പി. എ. മുഹമ്മദ് റിയാസ് എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് പ്രചാരണത്തിനായി അമിത് ഷാ എത്തുന്നത്.
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് വിവാദം: വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്