by webdesk1 on | 11-12-2024 08:37:51
കൊച്ചി: അസാധാരണങ്ങളില്‍ അസാധാരണമായ രണ്ട് വിധിന്യായങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കുമാണ് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയും സംസ്ഥാനത്തെ ഉയര്‍ന്ന കോടതിയായ കേരള ഹൈക്കോടതിയും ബുധനാഴ്ച വേദിയായത്. സ്ത്രീധന പീഡനങ്ങളുടെ പേരിലും ലൈംഗീകാരോപണങ്ങളെ തുടര്‍ന്നും സ്ത്രീപക്ഷ വിധിന്യായങ്ങള്‍ ഏറെ കേട്ടിട്ടുള്ള കോടതി മുറികളില്‍ ഇന്നലെ പക്ഷെ കേട്ടത് പുരുഷപക്ഷ വിധിന്യായങ്ങളും പരാമര്‍ശങ്ങളുമായിരുന്നു.
സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചതെങ്കില്‍, അനാവശ്യ പീഡന പരാതികള്‍ നല്‍കുന്നതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കേരള ഹൈക്കോടതിയുടെ പരാമര്‍ശം. രാജ്യത്തെ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് അന്തസോടെയും സുരക്ഷിതമായും ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ളതാണെന്നും അത് പകപോക്കലിനുള്ളതല്ലെന്നും കോടതികള്‍ അഭിപ്രായപ്പെട്ടു.
വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികെയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ യുവതി നല്‍കിയ സ്ത്രീധന പീഡന കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതി നിയമ ദുരൂപയോഗത്തിനെതിരെ ആഞ്ഞടിച്ചത്.
സ്ത്രീധനപീഡന കേസുകളില്‍ കുടുംബാംഗങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെങ്കില്‍ പോലും അവരുടെ പേരിലും കേസെടുക്കുന്ന രീതി അവസാനിപ്പിക്കണം. വിവാഹബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭര്‍ത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പ്രതികളാക്കുന്ന പ്രവണത പലപ്പോഴും കാണാറുണ്ട്. വ്യക്തമായ തെളിവുകളില്ലാതെ, ആരോപണങ്ങളുടെ പേരില്‍ മാത്രം കേസ് എടുക്കരുത്.
നിഷ്‌കളങ്കരായ കുടുംബാംഗങ്ങളെ ഉപദ്രവിക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണം. സ്ത്രീധന നിരോധന നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിക്കുകയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ക്രൂരതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ നിശബ്ദരായി ഇരിക്കണമെന്നോ, പരാതി നല്‍കരുതെന്നോ അല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെയും എന്‍.കോടീശ്വര്‍ സിങിന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്ത്രീയ്ക്കു മാത്രമല്ല പുരുഷനും അന്തസും അഭിമാനവുമുണ്ടെന്ന ശ്രദ്ധേയമായ പരാമര്‍ശത്തോടെയാണ് കേരള ഹൈക്കോടതിയും ഈ വിഷയത്തില്‍ പരാമര്‍ശം നടത്തിയത്. ആലുവ സ്വദേശിയായ നടി നല്‍കിയ പീഡനപരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ണായക പരാമര്‍ശം.
പരാതി നല്‍കാന്‍ 17 വര്‍ഷം വൈകിയതിന്റെ കാരണം ഹൈക്കോടതി ആരാഞ്ഞു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിയാണ് ഹര്‍ജിക്കാരന്‍. രണ്ട് ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്. അന്തസും അഭിമാനവും സ്ത്രീയ്ക്കുള്ളതുപോലെ പുരുഷനുമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. തുടര്‍ന്ന് ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
ദേ ഇങ്ങോട്ടുനോക്ക്യേ എന്ന സിനിമയുടെ ഷൂട്ടിംഗിനെത്തിയപ്പോള്‍ കടന്നുപിടിച്ചെന്നും മുറിയിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി. സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തിയെന്ന് വകുപ്പുകള്‍ പ്രകാരമാണ് ബാലചന്ദ്രമേനോനെതിരേ കേസെടുത്തത്. പരാതി അടിസ്ഥാനരഹിതമാണെന്നും തന്റെ പ്രതിഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് വിവാദം: വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്‍കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്