by webdesk2 on | 04-02-2026 07:02:10
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി മുരാരി ബാബുവിന് അടുത്ത സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കടവന്ത്രയിലെ ഓഫീസില്‍ ഹാജരായ അദ്ദേഹത്തെ രാവിലെ 10.15 മുതല്‍ വൈകുന്നേരം വരെ നീണ്ട മണിക്കൂറുകളോളം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് മുരാരി ബാബുവിന് സാധിച്ചിട്ടില്ലെന്നാണ് വിവരം.
2019 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടായതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് 2021-ല്‍ നടത്തിയ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷണ പരിധിയിലുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ മറ്റ് ക്രമക്കേടുകളില്‍ നിന്നും ഇദ്ദേഹം വഴിവിട്ട് പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ശബരിമലയിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്‍പ്പപാളിയിലെയും സ്വര്‍ണ്ണം കവര്‍ന്ന കേസുകളിലാണ് നിലവില്‍ ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
കേസിലെ മറ്റ് പ്രതികളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രതിയായ എസ്. ശ്രീകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. എസ്.ഐ.ടി രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം ലഭിച്ച മുരാരി ബാബുവിനെ കൂടാതെ, ജാമ്യത്തിലുള്ള മറ്റ് പ്രതികളെയും പ്രധാന സാക്ഷികളെയും വരും ദിവസങ്ങളില്‍ ഇഡി വിളിച്ചുവരുത്തും. അതേസമയം, കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
കുമ്പള ടോള്‍ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും
വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്; ചടങ്ങിന് പൊലീസ് സംരക്ഷണം
സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത; മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും
എന്‍എസ്എസ്എസ്എന്‍ഡിപി ഐക്യം വൈകാതെ സാധ്യമാകും: വെള്ളാപ്പള്ളി നടേശന്
ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം സഭാമര്യാദ പാലിക്കണം; സ്പീക്കര്‍
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം; ആരോപണവുമായി വി.ഡി. സതീശന്
ഡോ. റോയ് സിജെയുടെ ആത്മഹത്യ: സാമ്പത്തിക ഇടപാടുകളില്‍ വിശദ അന്വേഷണം
നിയമസഭയിലെ സംഘര്‍ഷാവസ്ഥ പ്രതിപക്ഷം ബോധപൂര്‍വ്വം സൃഷ്ടിച്ചത്: മുഖ്യമന്ത്രി പിണറായി വിജയന്
സംഗീത സംവിധായകന് എസ് പി വെങ്കിടേഷ് അന്തരിച്ചു
രാഹുലിനെഅയോഗ്യനാക്കേണ്ടെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്