by webdesk3 on | 03-02-2026 12:41:11
ആലപ്പുഴ: എന്‍എസ്എസ്-എസ്എന്‍ഡിപി യോഗം ഐക്യം വൈകാതെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംഘടനയുടെ വാരികയായ യോഗനാദത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ജാതിയുടെ പേരില്‍ കലഹം തുടരുകയാണെങ്കില്‍ ഹൈന്ദവ സമൂഹം കൂടുതല്‍ അധോഗതിയിലേക്കു പോകുമെന്നും, അത്തരമൊരു അവസ്ഥ ഒഴിവാക്കാനാണ് ഐക്യശ്രമങ്ങള്‍ ആരംഭിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്ലാവരും ഒരുമിച്ചു നിന്നാല്‍ മാത്രമേ സമൂഹത്തിന് മുന്നോട്ടുപോകാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക്കെതിരെ പ്രവര്‍ത്തിച്ചത് സ്വന്തം സമുദായത്തിലെ കുലംകുത്തികള്‍ ആണെന്ന ഗുരുതര ആരോപണവും ലേഖനത്തില്‍ വെള്ളാപ്പള്ളി ഉന്നയിക്കുന്നു. അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ തന്നെ പലര്‍ക്കും അനഭിമതനായെന്നും, കേരളസമൂഹത്തില്‍ ഇത്രയധികം വ്യക്തിഹത്യയും അവഹേളനവും നേരിട്ട മറ്റൊരാളുണ്ടോയെന്ന് സംശയമാണെന്നും അദ്ദേഹം കുറിച്ചു.
ന്യൂനപക്ഷങ്ങളുടെ സംഘടിത ശക്തിക്ക് മുന്നില്‍ ഭൂരിപക്ഷം സമൂഹം ഞെരുക്കം അനുഭവിക്കുന്നുവെന്നും, ഈ യാഥാര്‍ഥ്യം തുറന്നുപറഞ്ഞതിനാല്‍ തന്നെ വര്‍ഗീയവാദിയാക്കാനും ഭ്രഷ്ടനാക്കാനും ആസൂത്രിത ശ്രമങ്ങള്‍ നടന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതിനെച്ചൊല്ലിയ വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാലമായി ഭൂരിപക്ഷ വിഭാഗം ഒറ്റപ്പെട്ട നിലയിലായിരുന്നുവെന്നും, മതന്യൂനപക്ഷ പാര്‍ട്ടികളുടെ സ്വാധീനത്തില്‍ ഭരണതലങ്ങളില്‍ അവഗണന നേരിട്ടുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ടത് അനിവാര്യമാണെന്നും, എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വൈകാതെ സാധ്യമാകുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍എസ്എസ്എസ്എന്‍ഡിപി ഐക്യം വൈകാതെ സാധ്യമാകും: വെള്ളാപ്പള്ളി നടേശന്
ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം സഭാമര്യാദ പാലിക്കണം; സ്പീക്കര്‍
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം; ആരോപണവുമായി വി.ഡി. സതീശന്
ഡോ. റോയ് സിജെയുടെ ആത്മഹത്യ: സാമ്പത്തിക ഇടപാടുകളില്‍ വിശദ അന്വേഷണം
നിയമസഭയിലെ സംഘര്‍ഷാവസ്ഥ പ്രതിപക്ഷം ബോധപൂര്‍വ്വം സൃഷ്ടിച്ചത്: മുഖ്യമന്ത്രി പിണറായി വിജയന്
സംഗീത സംവിധായകന് എസ് പി വെങ്കിടേഷ് അന്തരിച്ചു
രാഹുലിനെഅയോഗ്യനാക്കേണ്ടെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; സ്ഥിരീകരിച്ച് പിയൂഷ് ഗോയല്‍
കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്