News India

ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍

Axenews | ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍

by webdesk2 on | 03-02-2026 08:46:46 Last Updated by webdesk2

Share: Share on WhatsApp Visits: 6


ഇന്ത്യ- യുഎസ് വ്യാപാര കരാര്‍  സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി:  ഇന്ത്യ യുഎസ് വ്യാപാര കരാര്‍ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സന്തോഷവാര്‍ത്തയെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും നേതൃത്വത്തിന് നന്ദി. രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ പരസ്പരം വളര്‍ച്ചയ്ക്കും ശക്തമായ വ്യാപാര ബന്ധങ്ങള്‍ക്കും വഴിയൊരുക്കുമെന്നുമാണ് അമിത്ഷായുടെ പ്രതികരണം. ചരിത്രപരമായ കരാറിന് പ്രധാനമന്ത്രിയെയും ഡോണള്‍ഡ് ട്രംപിനെയും അഭിനന്ദിക്കുന്നു. ആഴമേറിയ സാമ്പത്തിക സഹകരണത്തിന്റെ പുതിയ അധ്യായം ഇതോടെ ആരംഭിക്കുന്നുവെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്് പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

അതേസമയം, കരാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കരാറിന്റെ പ്രഖ്യാപനം ട്രംപ് ഏകപക്ഷീയമായി നടത്തിയതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. മോദിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കരാര്‍ നടന്നതെന്ന യുഎസ് പ്രസ്താവന ചൂണ്ടിക്കാട്ടി, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി പൂര്‍ണ്ണമായും തുറന്നുനല്‍കിയോ എന്ന് പ്രതിപക്ഷം ചോദിക്കുന്നു. ഇത് ഇന്ത്യന്‍ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് പങ്കുവെച്ചു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തി പകരം അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും ഇന്ധനം വാങ്ങുമെന്ന നിബന്ധന ഇന്ത്യ അംഗീകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തെയും പാര്‍ലമെന്റിനെയും വിശ്വാസത്തിലെടുക്കാതെ ഇത്തരം നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും കരാറിന്റെ എല്ലാ വിശദാംശങ്ങളും പരസ്യപ്പെടുത്തണമെന്നും പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.




Share:

Search

Recent News
Popular News
Top Trending


Leave a Comment