by webdesk2 on | 03-02-2026 10:02:14 Last Updated by webdesk3
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കുന്നത് എതിര്‍ക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കം ഇല്ലെന്നാണ് യുഡിഎഫ് നിലപാട്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഘടക കക്ഷികള്‍ക്കും സമാന നിലപാടാണ്. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടി തുടരും.
എത്തിക്സ് കമ്മിറ്റി അധികാരപരിധി കടന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. റോജി എം. ജോണും യു.എ ലത്തിഫും എത്തിക്സ് കമ്മറ്റിയില്‍ അയോഗ്യത നീക്കത്തെ എതിര്‍ക്കും. നിലവില്‍ ലൈംഗിക പീഡനക്കേസുകളില്‍ അന്വേഷണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടരുകയാണ്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നല്കിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്സ് കമ്മിറ്റിയുടെ തീരുമാനം. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്സ് കമ്മിറ്റി നിര്‍ദ്ദേശം നല്കി. മുരളിയുടെ പരാതിയില്‍ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഇന്നലെ ഉന്നയിച്ചു. രാഹുലിന്റെ കേസുകള്‍ ഉയര്‍ത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാന്‍ അവസരം നല്‍കണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികള്‍ നീളുന്നതിനാല്‍ ഈ സമ്മേളനകാലത്ത് അന്തിമനടപടിയുണ്ടാകില്ല. രാഹുലിനെ പുറത്താക്കിയെങ്കിലും എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല.
എന്‍എസ്എസ്എസ്എന്‍ഡിപി ഐക്യം വൈകാതെ സാധ്യമാകും: വെള്ളാപ്പള്ളി നടേശന്
ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം സഭാമര്യാദ പാലിക്കണം; സ്പീക്കര്‍
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം; ആരോപണവുമായി വി.ഡി. സതീശന്
ഡോ. റോയ് സിജെയുടെ ആത്മഹത്യ: സാമ്പത്തിക ഇടപാടുകളില്‍ വിശദ അന്വേഷണം
നിയമസഭയിലെ സംഘര്‍ഷാവസ്ഥ പ്രതിപക്ഷം ബോധപൂര്‍വ്വം സൃഷ്ടിച്ചത്: മുഖ്യമന്ത്രി പിണറായി വിജയന്
സംഗീത സംവിധായകന് എസ് പി വെങ്കിടേഷ് അന്തരിച്ചു
രാഹുലിനെഅയോഗ്യനാക്കേണ്ടെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; സ്ഥിരീകരിച്ച് പിയൂഷ് ഗോയല്‍
കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്