News Kerala

കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

Axenews | കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

by webdesk2 on | 03-02-2026 06:26:41 Last Updated by webdesk2

Share: Share on WhatsApp Visits: 6


കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മുണ്ടക്കയം ടൗണിലായിരുന്നു അപകടം. തമിഴ്നാട്ടിലെ മധുരയില്‍ നിന്നും എറണാകുളത്തേക്ക് മടങ്ങുകയായിരുന്ന മോക്ഷ എന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന 45 അംഗ സംഘം പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

യാത്രയ്ക്കിടെ ബസിനടിയില്‍ നിന്നും പുകയും തീയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ ഒതുക്കി നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. യാത്രക്കാര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ബസിലേക്ക് തീ ആളിപ്പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. യാത്രക്കാരുടെ വസ്ത്രങ്ങളും ബാഗുകളും ഉള്‍പ്പെടെയുള്ള വിലപ്പെട്ട സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്.

യാത്രയിലുടനീളം ബസിന് ചില സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നതായി യാത്രക്കാര്‍ പറയുന്നു. ബസിന്റെ പുറകിലെ ടയറിന്റെ ഭാഗത്ത് നിന്നുണ്ടായ പൊട്ടിത്തെറിയാണ് തീ പടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. വഴിമധ്യേ പലയിടങ്ങളിലും വാഹനം നിര്‍ത്തേണ്ടി വന്നിരുന്നതായും യാത്രക്കാര്‍ വ്യക്തമാക്കി. ഹൈവേ പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment