by webdesk2 on | 08-07-2026 10:51:07
വയനാട്: കനത്ത മഴയെ തുടർന്ന് വയനാട്ടിലെ കള്ളാടി ദുരന്തബാധിത മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ. നിലവിൽ ചെറിയ തോതിലാണ് മണ്ണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നതെങ്കിലും മഴ തുടരുകയാണെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമോയെന്ന ആശങ്ക ശക്തമാണ്. പ്രദേശത്ത് നിന്ന് ജനങ്ങളെ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും തുടരുന്ന മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇന്ന് രാവിലെ 10 മണിയോടെയാണ് വീണ്ടും മണ്ണിടിഞ്ഞു തുടങ്ങിയത്. നിലവിൽ തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധപ്രവർത്തകരും എൻഡിആർഎഫ് ഉദ്യോഗസ്ഥരും മാത്രമാണ് ദുരന്തമേഖലയിൽ തുടരുന്നത്. ചൊവ്വാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചു പേരെ കണ്ടെത്താനുള്ള തിരച്ചിൽ നാല് സോണുകളായി വിഭജിച്ചാണ് പുരോഗമിക്കുന്നത്. ഇതിനിടെയാണ് വീണ്ടും മണ്ണിടിച്ചിൽ.
ചൊവ്വാഴ്ച രാവിലെ 11.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തേക്ക് പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും നിരോധിച്ചിട്ടുണ്ട്. സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമാണ് നിയന്ത്രിത പ്രവേശനം അനുവദിച്ചിരിക്കുന്നത്.
രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ദുരന്തബാധിത പ്രദേശം നാല് സോണുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് പൂർണമായും ഗതാഗതം തടസപ്പെട്ടിരുന്ന ഏകദേശം 200 മീറ്റർ നീളമുള്ള റോഡ് 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ഗതാഗതയോഗ്യമാക്കി.
റോഡിന് ഇരുവശങ്ങളിലുമായി പുഴയിലേക്ക് ഒലിച്ചിറങ്ങിയ മൺകൂനകൾക്കിടയിലാണ് ഇനി പ്രധാനമായും തിരച്ചിൽ കേന്ദ്രീകരിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന പ്രത്യേക ഡിറ്റക്ടറുകളും കെഡാവർ നായ്ക്കളെയും ഉപയോഗിച്ചാണ് രക്ഷാസേന പരിശോധന തുടരുന്നത്.
കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ
മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു
കള്ളാടി തുരങ്കപാത മണ്ണിടിച്ചില്‍: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
കള്ളാടി തുരങ്കപാത: മണ്ണ് നീക്കാന്‍ രണ്ടുതവണ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി പി.കെ. ബഷീര്‍
വയനാട് കള്ളാടിയില്‍ വീണ്ടും കനത്ത മഴ; രക്ഷാപ്രവര്‍ത്തനം ദുഷ്കരം, കൂടുതല്‍ പേര് കുടുങ്ങിയതായി ആശങ്ക
കള്ളാടി മണ്ണിടിച്ചില്‍ മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി. സിദ്ദിഖ്
വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരും
വയനാട്ടില്‍ മണ്ണിടിച്ചില്‍; രണ്ട് മരണം, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ നേരിട്ടെത്തും
വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചില്‍: നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്