News Kerala

മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു

Axenews | മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു

by webdesk2 on | 08-07-2026 10:14:15

Share: Share on WhatsApp Visits: 4


മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഉദ്യോഗസ്ഥർ  വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ചു. ഇന്നലെ രാവിലെയായിരുന്നു പരിശോധന.ഭൂമിയുടെ ആധാരരേഖകളുമായെത്തിയ ഇ ഡി ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസറുടെ സഹായത്തോടെ ഏകദേശം 80 സെന്റ് ഭൂമിയും വീടിന് സമീപമുള്ള സ്ഥലവും പരിശോധിച്ചു. പരിശോധനയ്ക്കിടെ ഭൂമിയുടെ നികുതി രേഖകൾ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചു.

മാസപ്പടി കേസിൽ നേരത്തെ വീണാ വിജയനെ രണ്ട് തവണ ഇ ഡി ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന സൂചനകൾക്കിടെയാണ് പിണറായിയിലെ ഭൂമിയിൽ പരിശോധന നടന്നത്.ഇതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി  വീണാ വിജയന്റെ ബാങ്ക് ലോക്കറും ഇ ഡി പരിശോധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്വത്ത് സംബന്ധമായ രേഖകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Share:

Search

Recent News
Popular News
Top Trending


Leave a Comment