by webdesk3 on | 01-07-2026 12:59:38
വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് നിയമസഭയില്‍ വ്യക്തമാക്കി. ഇതുവരെ ഓഹരി വില്‍പ്പന സംബന്ധിച്ച് അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണം 2028-ഓടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി പോര്‍ട്സിന്റെ 49 ശതമാനം ഓഹരി ആഗോള ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി (MSC)യുടെ ഉപസ്ഥാപനമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന് (TiL) കൈമാറുന്ന നടപടിയാണ് പുരോഗമിക്കുന്നത്. ഏകദേശം 27,000 കോടി രൂപയുടെ രണ്ടാംഘട്ട വികസന പദ്ധതിയില്‍ എം.എസ്.സി നിക്ഷേപിക്കുന്നത് ഏകദേശം 13,000 കോടി രൂപയാണ്. രാജ്യത്തെ തുറമുഖ അടിസ്ഥാനസൗകര്യ വികസന രംഗത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ആകെ 2.85 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള പദ്ധതിയില്‍ എം.എസ്.സിയുടെ ഉപകമ്പനിയായ TiL നിക്ഷേപിക്കുന്നത് 1.397 ബില്യണ്‍ യുഎസ് ഡോളറാണ്. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 13,000 കോടി രൂപ വരും.
അതേസമയം, BOT (Build-Operate-Transfer) കരാര്‍ പ്രകാരം 40 വര്‍ഷത്തേക്ക് തുറമുഖം നടത്തിപ്പിനുള്ള അവകാശമുള്ള അദാനി പോര്‍ട്സിന് 49 ശതമാനം വരെ ഓഹരി വില്ക്കാന് വ്യവസ്ഥയുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് എം.എസ്.സിയുടെ നിക്ഷേപം സ്വീകരിച്ചിരിക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുത്; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം
സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും
സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും
രാത്രികാല പോസ്റ്റുമോര്‍ട്ടം: ജീവനക്കാരുടെ കുറവ് വെല്ലുവിളി; ജീവനക്കാരെ നിര്‍ബന്ധിക്കാനാകില്ലെന്ന് മന്ത്രി
അന്‍സിബ ഹസന്റെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കും
വിഴിഞ്ഞം തുറമുഖം: അദാനിയുടെ ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി വേണം; അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി
ഓപ്പറേഷൻ തൂഫാൻ വിവാദം: ഗുണ്ടകളുടെ സഹായം ആവശ്യമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
മാസപ്പടി കേസ്: അന്വേഷണം പി എ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിച്ച് ഇ ഡി; അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കും
ഇന്ന് മുതല്‍ സെന്‍സസ് കണക്കെടുപ്പ്; എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിവരം ശേഖരിക്കും
രാജ്യത്ത് വാണിജ്യ LPG സിലിണ്ടര്‍ വിലയില്‍ കുറവ്; 183 രൂപ കുറച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്