by webdesk2 on | 24-06-2026 08:32:48 Last Updated by webdesk2
വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ (എഫ്.സി.ആര്.എ.) ചട്ടങ്ങളില്‍ നിര്‍ണായക ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും (എന്‍.ജി.ഒ.) ട്രസ്റ്റുകള്‍ക്കുമാണ് പുതിയ ഭേദഗതിയിലൂടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി നിയമഭേദഗതിക്കെതിരെ സന്നദ്ധ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനിടയിലാണ് ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ നടപടി.
പുതിയ ചട്ടപ്രകാരം വിദേശ പൗരന്മാര് മുഖ്യ ഭാരവാഹികളായുള്ള സംഘടനകള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ടാകും. ഇന്ത്യയ്ക്ക് പുറത്തുള്ള വിദേശ പൗരന്മാര് ഭാരവാഹികളായാല്‍ സാധാരണ നിലയില്‍ എഫ്.സി.ആര്.എ. രജിസ്ട്രേഷനോ മുന്‍കൂര്‍ അനുമതിയോ നല്‍കില്ലെന്ന് വ്യക്തമാക്കുന്നു. സന്നദ്ധ സംഘടനകള്‍ക്ക് വിശ്വാസ പ്രചാരണം നടത്തുന്നതിന് അനുമതിയുണ്ടായിരിക്കുമെങ്കിലും, വിദേശ ഫണ്ട് ഉപയോഗിച്ചുള്ള മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചില നിര്‍ദ്ദിഷ്ട മേഖലകളില്‍ രാഷ്ട്രീയപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സംഘടനകള്‍ക്ക് വിലക്കുണ്ട്. കൂടാതെ, വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശ ഫണ്ടിനത്തില്‍ സംഘടനകള്‍ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കണമെന്ന നിബന്ധനയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് പ്രധാന വിഭാഗങ്ങളിലായി വെറും 105 പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി മുതല്‍ വിദേശ ഫണ്ട് അനുവദിക്കുക.
ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴയും കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. അനുവദനീയമായ പരിധിക്ക് മുകളില്‍ ഭരണപരമായ ആവശ്യങ്ങള്‍ക്കായി വിദേശ സംഭാവന ചെലവഴിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കും. വിദേശ ഫണ്ട് ഉപയോഗിച്ചുള്ള ഊഹക്കച്ചവട നിക്ഷേപങ്ങള്‍ക്കും (Speculative investments) ഒരു ലക്ഷം രൂപയാണ് പിഴ. ഇത്തരം നിക്ഷേപങ്ങളില്‍ നിന്നുള്ള റിട്ടേണിന്റെ 100 ശതമാനവും സര്‍ക്കാര്‍ തിരിച്ചുപിടിക്കും. നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്കല്ലാതെ ഫണ്ട് വക മാറ്റി ചെലവഴിച്ചാലും ഒരു ലക്ഷം രൂപ വീതം പിഴ ഒടുക്കേണ്ടി വരും. ഫണ്ട് സ്വീകരിക്കുന്ന സംസ്ഥാനവും കൃത്യമായ ലക്ഷ്യവും അപേക്ഷയില്‍ മുന്‍കൂട്ടി വ്യക്തമാക്കണമെന്നും പുതിയ വ്യവസ്ഥയിലുണ്ട്.
ഓപ്പറേഷന് തൂഫാന്: അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് വി ഡി സതീശന്
എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാന്‍ സര്‍ക്കാര്‍
FCRA നിയമത്തില്‍ ഭേദഗതി: NGO സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സര്‍ക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്; വിമര്‍ശിച്ച് സമസ്ത മുഖപത്രം
കൊട്ടാരക്കര ടിപ്പര്‍ അപകടം: ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഇല്ല; ഫിറ്റ്നസ് റദ്ദാക്കി, നരഹത്യക്ക് കേസ്
കെ.കെ. മഹേശന്റെ മരണത്തില്‍ പുനരന്വേഷണം വേണം; വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എം. സുധീരന്
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഓഫ് ബജറ്റ് കടബാധ്യതയും ധനമാനേജ്മെന്റിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട്
പുതിയ മദ്യനയം അഴിമതി ലക്ഷ്യമിട്ടുള്ളത്; ഗുരുതര ആരോപണങ്ങളുമായി കെ. സുരേന്ദ്രന്
മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി; കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഒമ്പത് വയസുകാരിയെ മടക്കി അയച്ചതായി പിതാവ്
കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്; രാജി സ്വീകരിച്ച് രാഷ്ട്രപതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്