News India

കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതി

Axenews | കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതി

by webdesk2 on | 23-06-2026 10:38:40

Share: Share on WhatsApp Visits: 3


 കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ചു. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. ജോര്‍ജ് കുര്യന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഔദ്യോഗികമായി സ്വീകരിച്ചു. രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം അദ്ദേഹത്തെ വീണ്ടും നാമനിര്‍ദ്ദേശം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്.

മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായ ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2024 ജൂണ്‍ 9-നാണ് അദ്ദേഹം കേന്ദ്ര ന്യൂനപക്ഷ കാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റത്. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ ഇനി അദ്ദേഹം സജീവ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള തന്റെ താല്പര്യം അദ്ദേഹം ബി.ജെ.പി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ നിര്‍വാഹക സമിതി അംഗം, കോര്‍ കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് തുടങ്ങി നിരവധി സുപ്രധാന ചുമതലകള്‍ കേരളത്തില്‍ വഹിച്ചിട്ടുള്ള നേതാവാണ് ജോര്‍ജ് കുര്യന്‍. കൂടാതെ, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായും, മുന്‍ റെയില്‍വേ സഹമന്ത്രി ഒ. രാജഗോപാലിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായും (OSD) അദ്ദേഹം മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടി പുനഃസംഘടനയിലും വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലും അദ്ദേഹം ഇനി നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






Share:

Search

Recent News
Popular News
Top Trending


Leave a Comment