by webdesk2 on | 19-06-2026 08:48:54
പത്തനംതിട്ട: പത്തനംതിട്ട സ്നേഹത്തണല്‍ വൃദ്ധസദനത്തില്‍ അന്തേവാസികളായ കുട്ടികള്‍ ക്രൂരമായ മര്‍ദനത്തിനും ബാലവേലയ്ക്കും ഇരയായ സംഭവത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നേരത്തെ പുറത്തുവന്ന കട്ടപ്പന സ്വദേശിയായ പതിനേഴുകാരന്റെ പരാതിക്ക് പിന്നാലെ, സ്ഥാപനത്തില്‍ കഴിഞ്ഞിരുന്ന മറ്റൊരു കുട്ടിയെയും അധികൃതര്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി കണ്ടെത്തി. കോട്ടയം സ്വദേശിയായ പതിനേഴു വയസുകാരനാണ് ഇവിടെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായത്. മര്‍ദനത്തില്‍ കുട്ടിയുടെ കാലിനും കൈയ്ക്കും പുറത്തും ഗുരുതരമായി പരിക്കേറ്റ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
കട്ടപ്പന സ്വദേശിയായ കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൃദ്ധസദനത്തിലെ മാനേജര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പോലീസ് ഇതിനകം കേസെടുത്തിട്ടുണ്ട്. സ്നേഹത്തണല്‍ വൃദ്ധസദനത്തിലെ മാനേജര്‍ റെജി, ജീവനക്കാരായ സിജോ, ബെന്നി എന്നിവര്‍ക്കെതിരെയാണ് കട്ടപ്പന പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. വൃദ്ധസദനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ താമസിപ്പിച്ച് കഠിനമായ ബാലവേല ചെയ്യിച്ചിരുന്നതായും, ഇതിന് വിസമ്മതിച്ച കുട്ടികളെ ക്രൂരമായി മര്‍ദിച്ചിരുന്നതായും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.
സംഭവം വിവാദമായതോടെ പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും (CWC) സ്ഥാപനത്തില്‍ അടിയന്തര പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വൃദ്ധസദനത്തിന്റെ മറവില്‍ കുട്ടികളെ നിയമവിരുദ്ധമായി താമസിപ്പിച്ചതിനും അവരെക്കൊണ്ട് നിര്‍ബന്ധിത ജോലി ചെയ്യിപ്പിച്ചതിനും എതിരെ ശക്തമായ നിയമനടപടികളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നറിയാന്‍ സ്ഥാപനത്തിലെ മറ്റ് അന്തേവാസികളില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
സ്നേഹത്തണല്‍ വൃദ്ധസദനത്തിലെ ബാലവേലയുടെയും മര്‍ദനത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഭാര്യയെ മര്‍ദിച്ചെന്ന പരാതി: രാജിക്കത്ത് കൈമാറി ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ്
മാസപ്പടി കേസില്‍ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; CMRL ഉദ്യോഗസ്ഥര്‍ ഇന്നും എത്തും
ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
പരീക്ഷാ ക്രമക്കേടിനെതിരെ കോണ്‍ഗ്രസിന്റെ ഒപ്പുശേഖരണ ക്യാമ്പയിന്; വിദ്യാര്‍ത്ഥികളോട് പങ്കാളികളാകാന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം
ഹോര്‍മൂസ് കടലിടുക്ക് വീണ്ടും സജീവം; ഇന്ത്യയിലേക്ക് ഇന്ധനക്കപ്പലുകള്‍ എത്തിത്തുടങ്ങും, ഊര്‍ജ പ്രതിസന്ധിക്ക് ആശ്വാസം
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; എറണാകുളത്തും തൃശൂരിലും ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത
മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല; കേരളത്തിന്റെ നീക്കങ്ങള്‍ തടയും: തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപനം
ടിനി ടോമിനെതിരെ കേസെടുക്കണം: കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്
എബോള സംശയം: കോട്ടയത്ത് യുവതി നിരീക്ഷണത്തില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്