by webdesk2 on | 19-06-2026 08:38:33
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ ഇടപാടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമായി തുടരുന്നു. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി റീജിയണല്‍ ഓഫീസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുകയാണ്. സിഎംആര്‍എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ ആനന്ദ പണിക്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് വിവരം. ഈ കേസില്‍ സിഎംആര്‍എലുമായി ബന്ധമുള്ള മൂന്ന് പേരുടെ മൊഴികള്‍ കേന്ദ്ര ഏജന്‍സി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആകെ ഒന്‍പത് പേര്‍ക്കാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസിലെ നിര്‍ണായക നീക്കങ്ങളുടെ ഭാഗമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് സൊല്യൂഷന്‍സ് ഉടമയുമായ വീണ ടി.യെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അനുബന്ധ രേഖകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇന്ന് ഇഡിയ്ക്ക് ലഭിക്കുന്നതോടെയാകും വീണയ്ക്ക് പുതിയ സമന്‍സ് അയക്കുക. കോടതിയില്‍ നിന്ന് 134 അനുബന്ധ രേഖകളാണ് ഇഡിക്ക് ഇന്ന് കൈമാറുന്നത്. കഴിഞ്ഞ ദിവസം കൊച്ചി ഓഫീസില്‍ ഹാജരായ വീണയെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികള്‍, ഇന്ന് ലഭിക്കുന്ന പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഇഡി വീണ്ടും പരിശോധിക്കും.
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍, ഐടി സേവനങ്ങള്‍ക്കായി എക്‌സാലോജിക് സൊല്യൂഷന്‍സിന് 2.78 കോടി രൂപ നല്‍കിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ തുകയ്ക്ക് പകരമായി എക്‌സാലോജിക് സിഎംആര്‍എല്ലിന് യാതൊരുവിധ പ്രത്യേക സേവനങ്ങളും നല്‍കിയിട്ടില്ലെന്നാണ് ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തിയത്. ഈ തുക കൈപ്പറ്റിയതിന് പകരമായി നല്‍കിയ സേവനങ്ങള്‍ എന്തെല്ലാമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വീണ ടി.ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.
അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മകനും ജോയിന്റ് എംഡിയുമായ ശരണ്‍ എസ് കര്‍ത്ത, ഭാര്യ ജയ എസ് കര്‍ത്ത, മകള്‍ ഷിബി എസ് കര്‍ത്ത എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. കമ്പനിയില്‍ നിന്ന് വലിയ തോതില്‍ പണം വകമാറ്റി ചെലവഴിച്ചതായും ദുരൂഹ ഇടപാടുകള്‍ നടത്തിയതായും കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. എസ്എഫ്‌ഐഒയില്‍ നിന്ന് ലഭിക്കുന്ന പുതിയ ഡിജിറ്റല്‍, ഡോക്യുമെന്ററി തെളിവുകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം നീളാനാണ് സാധ്യത.
സ്നേഹത്തണല്‍ വൃദ്ധസദനത്തിലെ ബാലവേലയുടെയും മര്‍ദനത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഭാര്യയെ മര്‍ദിച്ചെന്ന പരാതി: രാജിക്കത്ത് കൈമാറി ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ്
മാസപ്പടി കേസില്‍ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; CMRL ഉദ്യോഗസ്ഥര്‍ ഇന്നും എത്തും
ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
പരീക്ഷാ ക്രമക്കേടിനെതിരെ കോണ്‍ഗ്രസിന്റെ ഒപ്പുശേഖരണ ക്യാമ്പയിന്; വിദ്യാര്‍ത്ഥികളോട് പങ്കാളികളാകാന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം
ഹോര്‍മൂസ് കടലിടുക്ക് വീണ്ടും സജീവം; ഇന്ത്യയിലേക്ക് ഇന്ധനക്കപ്പലുകള്‍ എത്തിത്തുടങ്ങും, ഊര്‍ജ പ്രതിസന്ധിക്ക് ആശ്വാസം
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; എറണാകുളത്തും തൃശൂരിലും ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത
മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല; കേരളത്തിന്റെ നീക്കങ്ങള്‍ തടയും: തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപനം
ടിനി ടോമിനെതിരെ കേസെടുക്കണം: കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്
എബോള സംശയം: കോട്ടയത്ത് യുവതി നിരീക്ഷണത്തില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്