News India

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല; കേരളത്തിന്റെ നീക്കങ്ങള്‍ തടയും: തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപനം

Axenews | മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല; കേരളത്തിന്റെ നീക്കങ്ങള്‍ തടയും: തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപനം

by webdesk3 on | 18-06-2026 01:32:19

Share: Share on WhatsApp Visits: 36


 മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല; കേരളത്തിന്റെ നീക്കങ്ങള്‍ തടയും: തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപനം



തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട നിലപാട് ആവര്‍ത്തിച്ച് സര്‍ക്കാര്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ അനുമതി നല്‍കില്ലെന്നും നിലവിലെ അണക്കെട്ടില്‍ ആവശ്യമായ അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. പുതിയ അണക്കെട്ടിനായുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. മുന്‍ ഡിഎംകെ സര്‍ക്കാരിനെതിരെയും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനത്ത് ലഹരിവ്യാപനം തടയുന്നതില്‍ മുന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും ലഹരിയുടെ വ്യാപനമാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമായതെന്നും പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ദ്വിഭാഷാ നയം തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജാതി, മതം, പണം എന്നിവയ്ക്ക് അതീതമായ രാഷ്ട്രീയ പ്രസ്ഥാനമാണ് ടിവികെയെന്ന് നയപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചു. സാമൂഹിക നവോത്ഥാന നേതാക്കളായ പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ സംഭാവനകളും ഗവര്‍ണര്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചു. ത്രിഭാഷാ നയവുമായി കേന്ദ്രവിഹിതം ബന്ധിപ്പിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന താല്‍പര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ദ്രാവിഡ പാര്‍ട്ടികളുടെ നിലപാടുകള്‍ തുടരുമെന്നും നയപ്രഖ്യാപനത്തില്‍ ആവര്‍ത്തിച്ചു.

പുതിയ സര്‍ക്കാരിന്റെ ഔപചാരിക നടപടികള്‍ പതിവ് കീഴ്വഴക്കങ്ങള്‍ പാലിച്ചായിരുന്നു ആരംഭിച്ചത്. ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിക്കുകയും തുടര്‍ന്ന് ദേശീയഗാനം ആലപിക്കുകയും ചെയ്തു. വന്ദേമാതരം ചടങ്ങില്‍ ആലപിച്ചില്ല.


Share:

Search

Recent News
Popular News
Top Trending


Leave a Comment