by webdesk3 on | 18-06-2026 01:38:26
യുഎസ് സൈനിക ഉപരോധം പിന്‍വലിക്കുകയും യുഎസ്-ഇറാന് സമാധാന ധാരണയിലേക്ക് നീങ്ങുകയും ചെയ്തതോടെ ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ഗതാഗതം വീണ്ടും സാധാരണ നിലയിലേക്ക്. ഇതോടെ ഇന്ത്യയിലേക്ക് കൂടുതല്‍ ഇന്ധനക്കപ്പലുകള്‍ പുറപ്പെടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം 40 കപ്പലുകളാണ് ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്ക് യാത്രതിരിക്കാന്‍ ഒരുങ്ങുന്നത്. ഇവയില്‍ ഭൂരിഭാഗവും എല്‍പിജി ഉള്‍പ്പെടെയുള്ള ഇന്ധന ചരക്കുകളുമായാണ് എത്തുന്നത്.
ഹോര്‍മൂസ് കടലിടുക്ക് തുറന്നതോടെ കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ ബാധിച്ചിരുന്ന ഊര്‍ജ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പല്‍ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും. 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായാണ് കപ്പല്‍ എത്തുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഹോര്‍മൂസ് മേഖലയ്ക്ക് സമീപം കുടുങ്ങിക്കിടന്നിരുന്ന ഇന്ധനവും രാസവളവും വഹിക്കുന്ന 34 ഇന്ത്യന്‍ കപ്പലുകളും ഉടന്‍ ഇന്ത്യയിലേക്ക് യാത്രതിരിക്കുമെന്നാണ് വിവരം.
ഒമാന്‍ തീരത്തിന് സമീപം യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
പരീക്ഷാ ക്രമക്കേടിനെതിരെ കോണ്‍ഗ്രസിന്റെ ഒപ്പുശേഖരണ ക്യാമ്പയിന്; വിദ്യാര്‍ത്ഥികളോട് പങ്കാളികളാകാന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം
ഹോര്‍മൂസ് കടലിടുക്ക് വീണ്ടും സജീവം; ഇന്ത്യയിലേക്ക് ഇന്ധനക്കപ്പലുകള്‍ എത്തിത്തുടങ്ങും, ഊര്‍ജ പ്രതിസന്ധിക്ക് ആശ്വാസം
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; എറണാകുളത്തും തൃശൂരിലും ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത
മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല; കേരളത്തിന്റെ നീക്കങ്ങള്‍ തടയും: തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപനം
ടിനി ടോമിനെതിരെ കേസെടുക്കണം: കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്
എബോള സംശയം: കോട്ടയത്ത് യുവതി നിരീക്ഷണത്തില്‍
വീണ ടി രേഖകള്‍ ഹാജരാക്കിയില്ല; ഇഡി വീണ്ടും ചോദ്യം ചെയ്യും
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വിഡി സതീശന് അവതരിപ്പിക്കും
യുഡിഎഫ് വാഗ്ദാനങ്ങള്‍ വോട്ട് തേടാനുള്ള തന്ത്രം; സര്‍ക്കാരിന് സംഘപരിവാര്‍ വിധേയത്വം: പിണറായി വിജയന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്