by webdesk2 on | 18-06-2026 11:55:40
കൊച്ചി: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയുടെ ഭാരവാഹി ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്. തനിക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയതിന് ടിനി ടോമിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലാണ് അന്‍സിബ എറണാകുളം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നാം തീയതിയാണ് അന്‍സിബ ഹസന് നടന് ടിനി ടോമിനെതിരെ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയത്. തനിക്കെതിരെ ജാതീയവും വര്‍ഗീയവുമായ അധിക്ഷേപങ്ങള്‍ നടത്തിയെന്നും, തന്നെയും തന്റെ കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ടിനി ടോമിന്റെ പെരുമാറ്റം സ്ത്രീത്വത്തെ കടുത്ത രീതിയില്‍ അപമാനിക്കുന്നതാണെന്നും അന്‍സിബ ഹസന് ഹര്‍ജിയിലൂടെ കോടതിയെ ബോധിപ്പിച്ചു.
അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നടി നീന കുറുപ്പിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്‍സിബ മറ്റുള്ളവരെ മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നതുള്‍പ്പെടെയുള്ള വ്യാജവും വര്‍ഗീയവുമായ പരാമര്‍ശങ്ങള്‍ ടിനി ടോം നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും, നീന കുറുപ്പ് അടക്കമുള്ളവര്‍ ഇതിന് സാക്ഷിയാണെന്നുമാണ് അന്‍സിബ വ്യക്തമാക്കുന്നത്. സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങള്‍ ടിനി ടോം ആരംഭിച്ചതെന്നും നടി ആരോപിക്കുന്നു.
അതേസമയം, നടി അന്‍സിബ ഹസന് ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം പോലീസിന് മൊഴി നല്കി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ വൈരാഗ്യമാണ് ഈ പരാതിക്ക് പിന്നിലെന്നും അദ്ദേഹം അവകാശപ്പെട്ടു. മുന്‍പ് ഒരു സ്റ്റേജ് ഷോയ്ക്കിടയില്‍ നടി നീനാ കുറുപ്പുമായി ഉണ്ടായ ചില തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ ഈ കൂട്ടായ പരാതികളിലേക്കും പുതിയ ആരോപണങ്ങളിലേക്കും നയിച്ചതെന്നാണ് ടിനി ടോം പോലീസിനോട് വ്യക്തമാക്കിയത്. കേസില്‍ കോടതിയുടെ തുടരിടപെടലുകള്ക്കായി കാത്തിരിക്കുകയാണ് ഇരുവിഭാഗവും.
ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
പരീക്ഷാ ക്രമക്കേടിനെതിരെ കോണ്‍ഗ്രസിന്റെ ഒപ്പുശേഖരണ ക്യാമ്പയിന്; വിദ്യാര്‍ത്ഥികളോട് പങ്കാളികളാകാന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം
ഹോര്‍മൂസ് കടലിടുക്ക് വീണ്ടും സജീവം; ഇന്ത്യയിലേക്ക് ഇന്ധനക്കപ്പലുകള്‍ എത്തിത്തുടങ്ങും, ഊര്‍ജ പ്രതിസന്ധിക്ക് ആശ്വാസം
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; എറണാകുളത്തും തൃശൂരിലും ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത
മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല; കേരളത്തിന്റെ നീക്കങ്ങള്‍ തടയും: തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപനം
ടിനി ടോമിനെതിരെ കേസെടുക്കണം: കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്
എബോള സംശയം: കോട്ടയത്ത് യുവതി നിരീക്ഷണത്തില്‍
വീണ ടി രേഖകള്‍ ഹാജരാക്കിയില്ല; ഇഡി വീണ്ടും ചോദ്യം ചെയ്യും
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വിഡി സതീശന് അവതരിപ്പിക്കും
യുഡിഎഫ് വാഗ്ദാനങ്ങള്‍ വോട്ട് തേടാനുള്ള തന്ത്രം; സര്‍ക്കാരിന് സംഘപരിവാര്‍ വിധേയത്വം: പിണറായി വിജയന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്