by webdesk3 on | 10-06-2026 01:51:03
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രഖ്യാപിച്ചു. പ്രിയദര്‍ശിനി എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആനുകൂല്യം വരുമാനമോ പ്രായമോ പരിഗണിക്കാതെയാണ് ലഭ്യമാകുക. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യ യാത്രാ സൗകര്യം ലഭിക്കും.
പദ്ധതി മൂലം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏകദേശം 800 കോടി രൂപയുടെ വാര്‍ഷിക ബാധ്യതയാണ് പദ്ധതിയിലൂടെ ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി വിധി സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധികളെക്കുറിച്ച് സര്‍ക്കാര്‍ പ്രതികരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സലിംകുമാറിന്റെ വീട്ടില്‍ നവമാധ്യമങ്ങളുടെ അമിത തിരക്ക് ഉണ്ടായിരുന്നുവെന്നും, മരണശേഷവും അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി, സിപിഎമ്മിനെ തോല്‍പ്പിക്കുന്നത് എളുപ്പമാണെങ്കിലും തോറ്റെന്ന് സമ്മതിപ്പിക്കുക പ്രയാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി. അശോകിന്റെ നിയമനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി, ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നിലപാട് നോക്കിയല്ല നിയമനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷന് തൂഫാന് ശക്തമാക്കി; പെരുമ്പാവൂരില്‍ നേരിട്ടെത്താന്‍ ആഭ്യന്തരമന്ത്രി, വിവിധ ജില്ലകളില്‍ വന്‍ ലഹരിവേട്ട
ശബരിമല വഴിപാടുകള്‍: ബില്ലില്ലാത്ത വാങ്ങലുകള്‍ ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി; 10 വര്‍ഷത്തെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം
ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര
നടിയെ ആക്രമിച്ച കേസ്: ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി
പ്രശസ്ത സംവിധായകന് ഭാരതിരാജ അന്തരിച്ചു
സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു; ഇന്ന് റെഡ്-ഓറഞ്ച് അലേര്‍ട്ടുകള്‍ ഇല്ല
തുടര്‍ച്ചയായ 4397 ദിവസങ്ങള്‍; ചരിത്രം കുറിച്ച് നരേന്ദ്ര മോദി! തുടര്‍ച്ചയായി കൂടുതല്‍ കാലം പ്രധാനമന്ത്രി
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു; ജൂലൈ 31 വരെ നീളും
സിഎംആര്‍എല്‍- എക്സാലോജിക് കേസ്: വീണ ടിയെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി തയാറാക്കി ഇഡി
വെള്ളാപ്പള്ളി നടേശന് രണ്ട് തോണിയില്‍ കാലുവെക്കുന്നയാളാണ്; രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്