by webdesk3 on | 10-06-2026 01:38:25
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസില്‍ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് അദ്ദേഹം. ഇതിന് മുമ്പ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യനും ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരന് കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പരിശോധിച്ചെന്ന ആക്ഷേപം അതിജീവിത ഉയര്‍ത്തിയിരുന്നു. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം സംഭവിച്ചതടക്കമുള്ള വിഷയങ്ങളില്‍ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങളില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന് നേരത്തെ പരോക്ഷമായ ബന്ധമുണ്ടെന്നതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ ധാര്‍മികമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന വിലയിരുത്തലാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
അതേസമയം, കേസില്‍ മുന്‍ അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും വിശദമായ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓപ്പറേഷന് തൂഫാന് ശക്തമാക്കി; പെരുമ്പാവൂരില്‍ നേരിട്ടെത്താന്‍ ആഭ്യന്തരമന്ത്രി, വിവിധ ജില്ലകളില്‍ വന്‍ ലഹരിവേട്ട
ശബരിമല വഴിപാടുകള്‍: ബില്ലില്ലാത്ത വാങ്ങലുകള്‍ ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി; 10 വര്‍ഷത്തെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം
ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര
നടിയെ ആക്രമിച്ച കേസ്: ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി
പ്രശസ്ത സംവിധായകന് ഭാരതിരാജ അന്തരിച്ചു
സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു; ഇന്ന് റെഡ്-ഓറഞ്ച് അലേര്‍ട്ടുകള്‍ ഇല്ല
തുടര്‍ച്ചയായ 4397 ദിവസങ്ങള്‍; ചരിത്രം കുറിച്ച് നരേന്ദ്ര മോദി! തുടര്‍ച്ചയായി കൂടുതല്‍ കാലം പ്രധാനമന്ത്രി
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു; ജൂലൈ 31 വരെ നീളും
സിഎംആര്‍എല്‍- എക്സാലോജിക് കേസ്: വീണ ടിയെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി തയാറാക്കി ഇഡി
വെള്ളാപ്പള്ളി നടേശന് രണ്ട് തോണിയില്‍ കാലുവെക്കുന്നയാളാണ്; രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്