News Kerala

കാലവര്‍ഷം എത്തി; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Axenews | കാലവര്‍ഷം എത്തി; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

by webdesk2 on | 05-06-2026 09:26:50

Share: Share on WhatsApp Visits: 6


കാലവര്‍ഷം എത്തി; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം:  കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം. വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മഴ കനക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. നാളെയോടെ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് പ്രവചനം. നാളെ സംസ്ഥാനത്തെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഴ കനക്കുന്ന സാഹചര്യത്തില്‍ ദുരന്തസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ ജൂണ്‍ എട്ട് വരെ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment