by webdesk3 on | 04-06-2026 01:51:14
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം കേന്ദ്ര സര്‍ക്കാരിനെ വെള്ളപൂശുന്നതാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ഥ കാരണങ്ങള്‍ വ്യക്തമാക്കുന്നതില്‍ ധവളപത്രം പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സംസ്ഥാന നികുതികളില്‍ ഇളവ് നല്‍കിയിട്ടുണ്ടോയെന്നും തോമസ് ഐസക്ക് ചോദിച്ചു. പെട്രോളിന്റെ വില 100 രൂപയില്‍ നിന്ന് 115 രൂപയായി ഉയര്‍ന്നതും ഉടന്‍ 120 രൂപയിലേക്ക് എത്താനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ സര്‍ക്കാരിന് ആയിരക്കണക്കിന് കോടി രൂപയുടെ അധിക നികുതി വരുമാനം ലഭിക്കുമെന്നും അതില്‍ ഒരു ഭാഗമെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നികുതി ഇളവ് നല്‍കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ അത് മണ്ടത്തരമാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും തോമസ് ഐസക്ക് ആരോപിച്ചു. ജനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നത് മണ്ടത്തരമല്ലെന്നും എല്‍ഡിഎഫ് ഭരണകാലവും നിലവിലെ ഭരണകാലവും തമ്മില്‍ വലിയ കാലവ്യത്യാസമില്ലെന്ന കാര്യം മുഖ്യമന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വിലയിരുത്തലിനോട് യോജിക്കുന്നുണ്ടെങ്കിലും അതിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് ധവളപത്രം മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പ്രധാന കാരണമെന്നും എന്നാല്‍ അതിനെക്കുറിച്ച് ധവളപത്രത്തില്‍ വ്യക്തമായ പരാമര്‍ശങ്ങളില്ലെന്നും തോമസ് ഐസക്ക് ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കാനും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തെ വെള്ളപൂശുന്ന ധവളപത്രം; യുഡിഎഫ് സര്‍ക്കാരിനെതിരെ തോമസ് ഐസക്ക്
കിഫ്ബിക്കെതിരെ ധവളപത്രത്തിന്റെ രൂക്ഷ വിമര്‍ശനം; ഫൊറന്‍സിക് ഓഡിറ്റിനും ശുപാര്‍ശ
കേരളത്തില്‍ കാലവര്‍ഷം എത്തി; മഴ മുന്നറിയിപ്പില്‍ മാറ്റം
കൂടുതല്‍ കരുത്തോടെ തിരിച്ചുവരും; പിണറായി വിജയന്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവാരോപണം; രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സംസ്ഥാന കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറി പ്രതിസന്ധി രൂക്ഷമെന്ന് ധവളപത്രം
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവ്; മകൾക്ക് ആശ്രിത നിയമനം നൽകും
അനുമതി ഇല്ലാതെ 18 ഇന മോഡിഫിക്കേഷനുകള്‍; വാഹന മോഡിഫിക്കേഷനില്‍ എംവിഡിയുടെ പട്ടിക പുറത്ത്
സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്താമാകുന്ന ധവളപത്രം ഇന്ന് സഭയില്‍; ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്