News Kerala

കേരളത്തില്‍ കാലവര്‍ഷം എത്തി; മഴ മുന്നറിയിപ്പില്‍ മാറ്റം

Axenews | കേരളത്തില്‍ കാലവര്‍ഷം എത്തി; മഴ മുന്നറിയിപ്പില്‍ മാറ്റം

by webdesk3 on | 04-06-2026 01:43:07

Share: Share on WhatsApp Visits: 17


 കേരളത്തില്‍ കാലവര്‍ഷം  എത്തി; മഴ മുന്നറിയിപ്പില്‍ മാറ്റം


തിരുവനന്തപുരം: കേരളത്തില്‍ 2026ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഔദ്യോഗികമായി ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ മേഖലകള്‍, ലക്ഷദ്വീപ് പ്രദേശം, കേരളം, മാഹി, കര്‍ണാടക, തമിഴ്‌നാട് എന്നിവയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവര്‍ഷത്തിന്റെ മുന്നേറ്റം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സാധാരണയായി ജൂണ്‍ ഒന്നിന് കേരളത്തില്‍ കാലവര്‍ഷം എത്താറുണ്ടെങ്കിലും ഇത്തവണ മൂന്ന് ദിവസം വൈകിയാണ് മഴക്കാലം സംസ്ഥാനത്ത് ഔദ്യോഗികമായി ആരംഭിച്ചത്.

അതേസമയം സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് തുടരുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment