News Kerala

സില്‍വര്‍ ലൈനിന് പകരം അതിവേഗ റെയില്‍പാത; ഇ ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്

Axenews | സില്‍വര്‍ ലൈനിന് പകരം അതിവേഗ റെയില്‍പാത; ഇ ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്

by webdesk3 on | 29-05-2026 01:40:20

Share: Share on WhatsApp Visits: 159


സില്‍വര്‍ ലൈനിന് പകരം അതിവേഗ റെയില്‍പാത; ഇ ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്



തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായി പുതിയ അതിവേഗ റെയില്‍പാത പദ്ധതി മുന്നോട്ടുവയ്ക്കാന്‍ ഒരുങ്ങി യുഡിഎഫ് സര്‍ക്കാര്‍. മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാതയാണ് ലക്ഷ്യമിടുന്നത്.

സില്‍വര്‍ ലൈനിന് പകരം മറ്റൊരു ബദല്‍ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി മെട്രോമാന്‍ ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് വൈകിട്ടാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

നേരത്തെ ഇ ശ്രീധരന്‍ മുന്നോട്ടുവച്ചിരുന്ന ബദല്‍ റെയില്‍പാത പദ്ധതിയാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിന് കൂടുതല്‍ പ്രായോഗികവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ പുതിയ അതിവേഗ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് രാഷ്ട്രീയ തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment