News Kerala

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

Axenews | മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

by webdesk2 on | 29-05-2026 03:53:07

Share: Share on WhatsApp Visits: 7


മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:   മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജവാദ് സുബൈറിനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. വിരമിക്കാന്‍ വെറും രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പ്രിന്‍സിപ്പലിനെതിരെ ഈ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപൂര്‍വ്വം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, സ്‌കൂളിലെ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിന് പ്രിന്‍സിപ്പല്‍ ശ്രമിച്ചതായും ഉത്തരവില്‍ പരാമര്‍ശമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ ഇദ്ദേഹത്തിനെതിരെ പൊലീസും കേസെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഈ നടപടി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള നീക്കമാണെന്ന് ഒരു വിഭാഗം അധ്യാപകര്‍ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.

സമാനമായ രീതിയില്‍, മുഖ്യമന്ത്രി വി.ഡി സതീശനെ പരാമര്‍ശിച്ച് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇടുക്കി നെടുങ്കണ്ടം സബ് ഡിപ്പോയിലെ ഡ്രൈവറും കല്ലാര്‍ സ്വദേശിയുമായ എസ്. സുനില്‍കുമാറിനെയാണ് സംഭവത്തിന് 23 ദിവസങ്ങള്‍ക്ക് ശേഷം സസ്‌പെന്‍ഡ് ചെയ്തത്.







Share:

Search

Recent News
Popular News
Top Trending


Leave a Comment