by webdesk2 on | 29-05-2026 11:16:15 Last Updated by webdesk2
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ക്ലീന്‍ ഗവേണന്‍സ് മുദ്രാവാക്യമാക്കി, മാനുഷികതയില്‍ ഊന്നിയ സുതാര്യമായ ഭരണമാണ് പുതിയ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നിലവില്‍ ഗുരുതരമാണെങ്കിലും ഈ വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും കേന്ദ്രവുമായി ഫെഡറലിസത്തില്‍ ഊന്നിയുള്ള ക്രിയാത്മകമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഇന്ദിരാ ഗ്യാരണ്ടികളുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകുമെന്നും നയപ്രഖ്യാപനം അടിവരയിടുന്നു.
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാസലഹരി ഉള്‍പ്പെടെയുള്ളവയുടെ വേരറുക്കാന്‍ എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ച് സമഗ്ര പദ്ധതികള്‍ നടപ്പാക്കും. സ്‌കൂളുകള്‍ വഴി ശക്തമായ ബോധവല്‍ക്കരണം നടത്തുകയും ഓണ്‍ലൈന്‍ ലഹരി ശൃംഖലകള്‍ കര്‍ശനമായി തടയുകയും ചെയ്യും. ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന വിപ്ലവകരമായ പ്രഖ്യാപനവും ഇതിലുണ്ട്. ഒപ്പം ജനങ്ങളുടെ സംരക്ഷകരായി പൊലീസിനെ മാറ്റുമെന്നും ആഭ്യന്തര സംവിധാനം ആധുനികവത്കരിക്കുമെന്നും ആശുപത്രി മേഖല കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനായി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രത്യേക വകുപ്പ് രൂപീകരിച്ച കാര്യവും പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
കാര്‍ഷിക മേഖലയ്ക്കും സ്ത്രീ ശാക്തീകരണത്തിനും നയപ്രഖ്യാപനത്തില്‍ വലിയ ഊന്നലാണ് നല്‍കിയിരിക്കുന്നത്. കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍, കൂടുതല്‍ സ്ത്രീകളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വനിതാ കര്‍ഷകര്‍ക്കായി ഈ വര്‍ഷം തന്നെ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും. ഇതിനുപുറമേ മണ്ണ് പരിശോധന രജിസ്റ്റര്‍ തയ്യാറാക്കാനും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) സ്‌പൈസ് പാര്‍ക്ക് സ്ഥാപിച്ച് സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്താനും തീരുമാനമുണ്ട്. കേരളത്തെ ഒരു വലിയ തുറമുഖ വികസന ഹബായി പടുത്തുയര്‍ത്തുമെന്നും, മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
സഹകരണ മേഖലയെ അഴിമതിവിമുക്തമാക്കാനും ജനാധിപത്യ രീതിയില്‍ ഭരണം മെച്ചപ്പെടുത്താനുമുള്ള പ്രഖ്യാപനങ്ങളാണ് മറ്റൊന്ന്. സഹകരണ വിജിലന്‍സ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. നിക്ഷേപ സൗഹൃദ സമീപനം ഉറപ്പാക്കുന്നതിനൊപ്പം ക്ഷീര സഹകരണ സംഘങ്ങളില്‍ ഉള്‍പ്പെടെ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തും. ഐടി മേഖലയില്‍ വലിയ പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്. ഐടി മിഷനെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷന്‍ എന്നും ഐടി വകുപ്പിന്റെ പേര് ഐടി ഫ്യൂച്ചര്‍ ടെക്‌നോളജി എന്നും മാറ്റും. വ്യാവസായിക വളര്‍ച്ചയ്ക്കും ഉല്‍പ്പാദന മേഖലയ്ക്കും പ്രാമുഖ്യം നല്‍കുന്ന സര്‍ക്കാര്‍, വ്യവസായ ആവശ്യങ്ങള്‍ക്ക് ഭൂമി കണ്ടെത്താന്‍ ലാന്‍ഡ് ബാങ്ക് രൂപീകരിക്കും. സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി പ്രത്യേക പോര്‍ട്ടല്‍ കൊണ്ടുവരുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് സസ്പെന്ഷന്
ഇഡി അന്വേഷണം തടയണം; മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സിഎംആര്‍എല്‍
പൂണെയില്‍ വിഷമദ്യ ദുരന്തം; 15 മരണം, നിരവധി പേര് ചികിത്സയില്‍
സില്‍വര്‍ ലൈനിന് പകരം അതിവേഗ റെയില്‍പാത; ഇ ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്
വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് വിവാദത്തില്‍; സര്‍ക്കാരിനെതിരെ ബിജെപി
വന്ദേമാതരം പൂര്‍ണമായി ആലപിച്ചില്ല; ഗവര്‍ണര്‍ക്ക് അതൃപ്തി
ഇഡി റെയ്ഡില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ പിണറായി വിജയന്
ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും
ലഹരികേസില്‍ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്