News Kerala

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോടെം സ്പീക്കറായി ജി സുധാകരന്‍

Axenews | എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോടെം സ്പീക്കറായി ജി സുധാകരന്‍

by webdesk3 on | 20-05-2026 01:29:50

Share: Share on WhatsApp Visits: 3


 എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോടെം സ്പീക്കറായി ജി സുധാകരന്‍


തിരുവനന്തപുരം: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. രാവിലെ ഒമ്പത് മണിക്ക് പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിനുമുമ്പായി ലോക്ഭവനില്‍ ഗവര്‍ണറുടെ സാന്നിധ്യത്തില്‍ ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.

ആകെ 139 അംഗങ്ങളാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. സിപിഐഎമ്മുമായി അകന്ന് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നാണ് ജി സുധാകരന്‍ വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം അംഗങ്ങള്‍ക്ക് ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് രാഷ്ട്രീയമായി ശ്രദ്ധേയമാകും.

അതേസമയം, നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് മറ്റന്നാള്‍ രാവിലെയാണ് നടക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഈ മാസം 29ന് നടക്കും


Share:

Search

Recent News
Popular News
Top Trending


Leave a Comment