News Kerala

തളിപ്പറമ്പിലെ തോല്‍വി പാര്‍ട്ടി വിലയിരുത്തും; വ്യക്തിപരമായി ഒന്നും പറയാനില്ലെന്ന് പി കെ ശ്യാമള

Axenews | തളിപ്പറമ്പിലെ തോല്‍വി പാര്‍ട്ടി വിലയിരുത്തും; വ്യക്തിപരമായി ഒന്നും പറയാനില്ലെന്ന് പി കെ ശ്യാമള

by webdesk3 on | 20-05-2026 01:19:19

Share: Share on WhatsApp Visits: 13


തളിപ്പറമ്പിലെ തോല്‍വി പാര്‍ട്ടി വിലയിരുത്തും; വ്യക്തിപരമായി ഒന്നും പറയാനില്ലെന്ന് പി കെ ശ്യാമള



കണ്ണൂര്‍: തളിപ്പറമ്പില്‍ മത്സരിച്ചത് ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല, ഇടതുപക്ഷ സ്ഥാനാര്‍ഥിയായിട്ടാണെന്ന് പി കെ ശ്യാമള. തെരഞ്ഞെടുപ്പ് പരാജയവും അതിന്റെ കാരണങ്ങളും പാര്‍ട്ടി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പ്രതികരിച്ചു.

ഭാര്യയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ വിശദീകരണത്തിന് പിന്നാലെയായിരുന്നു പി കെ ശ്യാമളയുടെ പ്രതികരണം.

വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ എം വി ഗോവിന്ദന്‍ ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തെയും സ്വന്തം നിലപാടിനെയും ന്യായീകരിച്ചിരുന്നു. പി കെ ശ്യാമള സ്ഥാനാര്‍ഥിയായതിനെ എതിര്‍ക്കാതിരുന്നത് ആണാധികാരം പ്രയോഗിക്കാതിരിക്കാനാണെന്നായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം.

എന്നാല്‍ അത്തരമൊരു പരാമര്‍ശം താന്‍ കേട്ടിട്ടില്ലെന്നാണ് പി കെ ശ്യാമള പ്രതികരിച്ചത്.

ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്. അതുമായി ബന്ധപ്പെട്ട വിജയപരാജയങ്ങള്‍ പാര്‍ട്ടി വിലയിരുത്തുന്ന വിഷയമാണ്. ആ സാഹചര്യത്തില്‍ വ്യക്തിപരമായി എനിക്ക് ഒന്നും പറയാനില്ല, പി കെ ശ്യാമള വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment