News Kerala

അച്ഛന്റെ പേര് പറയുന്നതില്‍ അഭിമാനം; വര്‍ഗീയതയോട് സന്ധിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Axenews | അച്ഛന്റെ പേര് പറയുന്നതില്‍ അഭിമാനം; വര്‍ഗീയതയോട് സന്ധിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

by webdesk3 on | 20-05-2026 01:15:55

Share: Share on WhatsApp Visits: 49


അച്ഛന്റെ പേര് പറയുന്നതില്‍ അഭിമാനം; വര്‍ഗീയതയോട് സന്ധിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍



തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിനിടെ തന്റെ മുഴുവന്‍ പേര് പറഞ്ഞതിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. അച്ഛന്റെ പേര് പറയുന്നതില്‍ എന്താണ് പ്രശ്നമെന്നും അതില്‍ തനിക്ക് അഭിമാനമേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയേണ്ടതായിരുന്നു. എംഎല്‍എ ആകുന്നതിന് മുന്‍പ് തന്നെ രണ്ടുപേരും മരിച്ചു. എന്റെ പൂര്‍ണനാമം മാത്രമാണ് വായിച്ചത്. പാസ്പോര്‍ട്ടിലൊക്കെ അങ്ങനെ തന്നെയല്ലേ. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനകരമാണ്, മുഖ്യമന്ത്രി പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്ദേ ഭാരതം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ലോക്ഭവന്റെ നിര്‍ദേശപ്രകാരമായിരുന്നു ആലാപനമെന്നും സര്‍ക്കാര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നടത്തിയ പ്രസ്താവനകളെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ബിഷപ്പ് ഹൗസില്‍ പോയതില്‍ എന്താണ് തെറ്റ്? എല്ലാവരുമായി നല്ല ബന്ധം വേണം. എന്നാല്‍ വര്‍ഗീയതയോട് യാതൊരു സന്ധിയുമില്ല. അത് യുഡിഎഫിന്റെ വ്യക്തമായ നിലപാടാണ്, അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് പ്രഖ്യാപനം വൈകിയതെന്നും ചര്‍ച്ചകള്‍ മിനിഞ്ഞാന്ന് രാത്രിയോടെ പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment