News Kerala

തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ഇടപെടല്‍ ശക്തമായെന്ന് കെ കെ രാഗേഷ്

Axenews | തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ഇടപെടല്‍ ശക്തമായെന്ന് കെ കെ രാഗേഷ്

by webdesk3 on | 20-05-2026 01:27:15

Share: Share on WhatsApp Visits: 4


 തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ഇടപെടല്‍ ശക്തമായെന്ന് കെ കെ രാഗേഷ്


കണ്ണൂര്‍: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ഇടപെടല്‍ ശക്തമായിരുന്നുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ന്യൂനപക്ഷ വര്‍ഗീയത തിമിര്‍ത്താടിയ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചുവെന്നും, മതവും പള്ളിയും നോക്കി വോട്ട് ചെയ്യണമെന്ന പ്രചാരണം വിവിധ ഭാഗങ്ങളില്‍ നടന്നുവെന്നും കെ കെ രാഗേഷ് പറഞ്ഞു. പല മണ്ഡലങ്ങളിലും സ്ട്രാറ്റജിക് വോട്ടിങ് നടന്നതായും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചിരുന്ന പതിനായിരത്തോളം വോട്ടുകള്‍ ഇത്തവണ കാണാതായി. ആ വോട്ടുകള്‍ പേരാവൂരില്‍ സണ്ണി ജോസഫിന് അനുകൂലമായി പോയി. താമരത്താങ്ങിലാണ് സണ്ണി ജോസഫ് വിജയിച്ചത്, അദ്ദേഹം പറഞ്ഞു.

കല്യാശേരിയില്‍ നടന്ന ഇ കെ നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ കെ രാഗേഷ്.

അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സിപിഐഎം നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളും പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു. മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ വിമര്‍ശനം ഉയര്‍ന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment