News Kerala

രാഷ്ട്രീയം ആശയങ്ങളുടെ പോരാട്ടം; അന്‍വറിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ്

Axenews | രാഷ്ട്രീയം ആശയങ്ങളുടെ പോരാട്ടം; അന്‍വറിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ്

by webdesk3 on | 02-05-2026 01:28:40

Share: Share on WhatsApp Visits: 20


 രാഷ്ട്രീയം ആശയങ്ങളുടെ പോരാട്ടം; അന്‍വറിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ്


രാഷ്ട്രീയം ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. പി.വി അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും, വൈകാരികതയ്ക്കപ്പുറം ഉയര്‍ന്ന രാഷ്ട്രീയ ബോധം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യനെന്ന നിലയില്‍ വേദന തോന്നുന്നത് സ്വാഭാവികമാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഇത്തവണ കൂടുതല്‍ വോട്ട് ലഭിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ഇതിനിടെ, എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അപരന്മാരെ നിര്‍ത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പി.വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മല്‍ ഇട്ട് നടക്കുമെന്ന് ആദ്യം വെല്ലുവിളി ഉയര്‍ത്തിയ അന്‍വര്‍, പിന്നീട് പ്രസ്താവനയില്‍ മാറ്റം വരുത്തി. ഞാന്‍ ജയിച്ചാല്‍ റിയാസ് മൊട്ടയടിച്ച് നടക്കും; റിയാസ് ജയിച്ചാല്‍ ഞാന്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും എന്നായിരുന്നു തിരുത്തല്‍.

ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ റിയാസ് തയ്യാറായിട്ടില്ലെന്നും, കോഴിക്കോട് പ്രസ് ക്ലബ്ബില്‍ ബെറ്റ് വെക്കാന്‍ ക്ഷണിച്ചിട്ടും അദ്ദേഹം എത്തിയില്ലെന്നും അന്‍വര്‍ ആരോപിച്ചു. 82,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍, വെല്ലുവിളി ഏറ്റെടുക്കാന്‍ എന്തുകൊണ്ട് റിയാസ് തയ്യാറാകുന്നില്ലെന്ന ചോദ്യവും അന്‍വര്‍ ഉയര്‍ത്തി.


Share:

Search

Recent News
Popular News
Top Trending


Leave a Comment