News India

വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

Axenews | വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

by webdesk2 on | 02-05-2026 07:32:29

Share: Share on WhatsApp Visits: 5


വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

ന്യൂഡല്‍ഹി:  വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമാണ് കത്തയച്ചത്. അടിയന്തരമായി വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്ത് ഭക്ഷണസാധനങ്ങള്‍ക്ക് വില കൂട്ടേണ്ടി വരുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് ഹോട്ടല്‍-കാറ്ററിംഗ് മേഖലയെ പ്രതിസന്ധിയിലാക്കി ഇന്ധനവില വര്‍ധിപ്പിച്ചത്.

വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഈ മാസം ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. ഇതിന് പുറമെ, എറണാകുളത്ത് ഐഒസി ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയും അഞ്ച് കിലോ സിലിണ്ടറിന് 261 രൂപയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് 19 കിലോ സിലിണ്ടറിന്റെ വില മൂവായിരം രൂപ കടന്നു. ഇത്രയും വലിയൊരു തുക ഒറ്റത്തവണ വര്‍ധിപ്പിക്കുന്നത് അത്യപൂര്‍വമാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്നുള്ള രാജ്യാന്തര സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ഇത് ആറാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. ഇന്ധനവിലയില്‍ വന്‍ വര്‍ധനവുണ്ടായെങ്കിലും നിലവില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. എങ്കിലും, വാണിജ്യ സിലിണ്ടറുകളുടെ അനിയന്ത്രിതമായ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ഹോട്ടല്‍ വ്യവസായത്തെയും ഒരുപോലെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.




Share:

Search

Recent News
Popular News
Top Trending


Leave a Comment