by webdesk2 on | 02-05-2026 01:08:34 Last Updated by webdesk2
മലപ്പുറം: പാങ്ങ് ഗവര്‍മെന്റ് യു.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ചിരുന്ന വാഹനം വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍, ഇരകള്‍ക്ക് ധനസഹായം നല്കാന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. അപകടത്തില്‍ മരണമടഞ്ഞവരും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവരുമായ അഞ്ച് പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഇക്കഴിഞ്ഞ ഏപ്രില്‍ 17-ന് വാല്‍പ്പാറ-പൊള്ളാച്ചി പാതയിലെ 13-ാം ഹെയര്‍പിന്‍ ബെന്‍ഡില്‍ വച്ച് നിയന്ത്രണം വിട്ട വാന്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളികളായ സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് 10 ലക്ഷം രൂപ വീതം സഹായധനം ലഭിക്കുക. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഷഹാദിന്‍, മസ്നീന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള അധ്യാപകര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പുറമെ ചികിത്സയ്ക്കായി അധിക തുക ചെലവായിട്ടുണ്ടെങ്കില്‍ അതും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.
തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ വെച്ചുണ്ടായ ഈ ദാരുണമായ അപകടത്തില്‍ ആകെ പത്ത് പേര്‍ക്കാണ് ജീവന് നഷ്ടമായത്. പാങ്ങ് സ്കൂളിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട സംഘം വിനോദയാത്രയ്ക്ക് പോയതായിരുന്നു. ഹെയര്‍പിന്‍ ബെന്‍ഡില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഒമ്പതാം ഹെയര്‍പിന്‍ ബെന്ഡിന് സമീപമാണ് പതിച്ചത്. സ്കൂള്‍ സമൂഹത്തിനും മലപ്പുറം ജില്ലയ്ക്കും വലിയ ആഘാതമായ ഈ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആശ്വാസകരമാണ്.
തവനൂരില്‍ കെ.ടി. ജലീല്‍ തോല്‍വി സമ്മതിച്ചു; യുഡിഎഫ് മുന്നേറ്റത്തില്‍ ഇടത് കോട്ടകള്‍ തകര്‍ന്നു
ജനവിധി സര്‍ക്കാരിനെ തള്ളി; യുഡിഎഫ് തരംഗത്തില്‍ ആര്െസ്പി തിരിച്ചുവരവ്: ഷിബു ബേബി ജോണ്‍
യുഡിഎഫ് തരംഗം: നന്ദിയറിയിച്ച് സണ്ണി ജോസഫ്, സംസ്ഥാനത്ത് മുന്നേറ്റം തുടരുന്നു
യുഡിഎഫ് തരംഗം: വികാരഭരിത പ്രതികരണവുമായി കെ.കെ. രമ
മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമല്ല; എംബി രാജേഷ്
കേരളത്തില്‍ യുഡിഎഫ് തരംഗം: യുഡിഎഫിന് വമ്പന്‍ മുന്നേറ്റം, ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
ചരിത്രത്തിലാദ്യം; പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക അവസാനം
തമിഴ്നാട്ടില്‍ ഡിഎംകെ, ടിവികെയ്ക്ക് 3 ഇടത്ത് ലീഡ്; ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
രാജ്യത്ത് ഇന്ധന വില വര്‍ധന അഞ്ചുദിവസത്തിനകം; എല്‍പിജി വിലയും വര്‍ധിപ്പിച്ചേക്കും
സ്ട്രോങ്ങ് റൂമുകള്‍ തുറന്നു തുടങ്ങി; വോട്ടെണ്ണല്‍ 8 മണിയോടെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്