by webdesk2 on | 02-05-2026 07:08:38
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കും. സംസ്ഥാനത്തുടനീളം 43 സ്ഥലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് ജനവിധി നിര്‍ണ്ണയിക്കുന്നത്. വോട്ടെണ്ണല്‍ സുതാര്യവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാന്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് കമ്മീഷന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആകെ 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 140 ആര്.ഒമാര്‍, 1,340 അഡീഷണല്‍ എ.ആര്.ഒമാര്‍, 4,208 മൈക്രോ ഒബ്സര്‍വര്‍മാര്‍, 4,208 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സ്ട്രോങ്ങ് റൂമുകള്‍ സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍, ഒബ്സര്‍വറുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോര്‍ഡിംഗോടു കൂടി മാത്രമായിരിക്കും തുറക്കുക. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണാന്‍ പരമാവധി 14 ടേബിളുകള്‍ വീതം ക്രമീകരിച്ചിട്ടുണ്ട്.
വോട്ടെണ്ണല്‍ ഹാളുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുമായി ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി 48 മണിക്കൂറിനുള്ളില്‍ വോട്ടിംഗുമായും വോട്ടെണ്ണലുമായും ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ അടങ്ങുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്‍ഡക്സ് കാര്‍ഡ് പ്രസിദ്ധീകരിക്കും. കേരളത്തിനൊപ്പം തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ അന്നേദിവസം തന്നെയാണ് നടക്കുന്നത്.
വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്
സംസ്ഥാനത്ത് ഇന്നും വേനല്‍മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ജനവിധിയറിയാന്‍ രണ്ട് നാള് മാത്രം; വോട്ടെണ്ണലിന് മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
പൊതുപ്രവര്ത്തകന് ഡിജോ കാപ്പന് അന്തരിച്ചു
എറണാകുളം കരിമുഗളില്‍ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി
വാണിജ്യപാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു
ആശ്വാസമായി വേനല്‍ മഴ; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ല; എല്‍ഡിഎഫിന് അനുകൂലമായ സര്‍വെ ഫലമെന്ന് എം വി ഗോവിന്ദന്
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ആധിപത്യം കൂടും; വെള്ളാപ്പള്ളി നടേശന്
പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നാലര വയസുകാരി മരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്