News Kerala

സംസ്ഥാനത്ത് ഇന്നും വേനല്‍മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Axenews | സംസ്ഥാനത്ത് ഇന്നും വേനല്‍മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

by webdesk2 on | 02-05-2026 07:18:10

Share: Share on WhatsApp Visits: 4


സംസ്ഥാനത്ത് ഇന്നും വേനല്‍മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:   കേരളത്തില്‍ മഴ കനക്കുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂടും ഉഷ്ണതരംഗവും ജനജീവിതം ദുസ്സഹമാക്കുകയാണ്. വരും ദിവസങ്ങളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിലവില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 43 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ദ്ധിക്കാനിരിക്കെ, ഡല്‍ഹി എയിംസ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികളില്‍ സൂര്യതാപമേല്‍ക്കുന്നവര്‍ക്കായി പ്രത്യേക സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്.




Share:

Search

Recent News
Popular News
Top Trending


Leave a Comment