by webdesk2 on | 01-05-2026 08:01:43
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 3,071.50 രൂപയായും മുംബൈയില്‍ 3,024 രൂപയായും ഉയര്‍ന്നു. ഫെബ്രുവരി മാസത്തിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ നിലവില്‍ മാറ്റമില്ല.
വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ ഈ വന്‍ വര്‍ദ്ധനവ് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കും. ഇത് ഭക്ഷണസാധനങ്ങളുടെ വില കൂടാന്‍ കാരണമാകുമെന്ന ആശങ്ക ശക്തമാണ്. അതേസമയം, പെട്രോള്‍, ഡീസല്‍ എന്നിവയുടെയും വിമാന ഇന്ധനത്തിന്റെയും (ഏവിയേഷന്‍ ഫ്യൂവല്‍) വിലയില്‍ എണ്ണക്കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് താല്‍ക്കാലിക ആശ്വാസമായി തുടരുന്നു.
രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചതോടെ എണ്ണക്കമ്പനികള്‍ വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതിദിനം 16,000 കോടി രൂപയുടെ നഷ്ടം കമ്പനികള്‍ക്ക് ഉണ്ടാകുന്നതായാണ് കണക്കുകള്‍. ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിലേക്ക് ഉയര്‍ന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. എന്നിരുന്നാലും, ആഗോള വിപണിയില്‍ ഇന്ന് എണ്ണവിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ 114 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ എണ്ണ വ്യാപാരം നടക്കുന്നത്.
വാണിജ്യപാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു
ആശ്വാസമായി വേനല്‍ മഴ; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ല; എല്‍ഡിഎഫിന് അനുകൂലമായ സര്‍വെ ഫലമെന്ന് എം വി ഗോവിന്ദന്
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ആധിപത്യം കൂടും; വെള്ളാപ്പള്ളി നടേശന്
പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നാലര വയസുകാരി മരിച്ചു
തൃശ്ശൂരില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
സസ്പെന്ഷന് പ്രതികാരനടപടി; കോടതിയില്‍ പോകില്ലെന്ന് ഡോ. ബി അശോക്
ഇന്ധനവില കുതിപ്പ്: വിമാന സര്‍വീസുകള്‍ നിലയ്ക്കാമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ്
വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് ഫ്ലെക്സുകള്‍; കോണ്‍ഗ്രസില്‍ വിവാദം
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്: സര്‍ക്കാരിനെതിരെ സന്ദീപ് വാര്യരുടെ വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്