by webdesk3 on | 30-04-2026 01:15:17
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗിന്റെ ആധിപത്യം വര്‍ധിക്കുമെന്നും മതാധിപത്യ പ്രവണതകള്‍ ശക്തമാകാമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്പ്പോഴും ശരിയാകണമെന്നില്ലെന്നും അന്തിമ ഫലത്തിനായി നാലാം തീയതി വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ പല ജനക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയതായി ചൂണ്ടിക്കാട്ടിയ നടേശന്, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് തന്റെ കണക്കുകൂട്ടല്‍ എന്നും കൂട്ടിച്ചേര്‍ത്തു. അത് തന്റെ വ്യക്തിപരമായ ആഗ്രഹവുമാകാമെന്നും അദ്ദേഹം സമ്മതിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുസ്ലിം ലീഗിന്റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്നും, ലീഗ് നേതാക്കള്‍ തന്നെ സതീശന് മുഖ്യമന്ത്രി ആകണമെന്നാണ് പറയുന്നതെന്നും നടേശന് ആരോപിച്ചു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണെന്നും, അതില്‍ ലീഗിന് ഇടപെടാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലീഗ് തന്നെ ഭരണം നിയന്ത്രിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നതെന്നും, തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ലീഗ് മുഖ്യമന്ത്രി അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും നടേശന് വിമര്‍ശിച്ചു. യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്ക് സ്വതന്ത്ര നിലപാട് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ല; എല്‍ഡിഎഫിന് അനുകൂലമായ സര്‍വെ ഫലമെന്ന് എം വി ഗോവിന്ദന്
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ആധിപത്യം കൂടും; വെള്ളാപ്പള്ളി നടേശന്
പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നാലര വയസുകാരി മരിച്ചു
തൃശ്ശൂരില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
സസ്പെന്ഷന് പ്രതികാരനടപടി; കോടതിയില്‍ പോകില്ലെന്ന് ഡോ. ബി അശോക്
ഇന്ധനവില കുതിപ്പ്: വിമാന സര്‍വീസുകള്‍ നിലയ്ക്കാമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ്
വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് ഫ്ലെക്സുകള്‍; കോണ്‍ഗ്രസില്‍ വിവാദം
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്: സര്‍ക്കാരിനെതിരെ സന്ദീപ് വാര്യരുടെ വിമര്‍ശനം
മില്‍മ പാലിന് ലിറ്ററിന് 4രൂപവരെ വിലവര്‍ധനയ്ക്ക് ധാരണ
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു; ഇനി തടസമില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്