News Kerala

തൃശ്ശൂരില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

Axenews | തൃശ്ശൂരില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

by webdesk3 on | 30-04-2026 01:09:06

Share: Share on WhatsApp Visits: 69


 തൃശ്ശൂരില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍


തൃശ്ശൂര്‍: ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവിണിശേരി സ്വദേശിനിയായ ഉണ്ണിമായ (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉണ്ണിമായ ജോലിക്കായി തയ്യാറെടുക്കുന്നതിനിടെ ഭര്‍ത്താവുമായി വാക്കുതര്‍ക്കം ഉണ്ടായതായി പറയുന്നു. പിന്നാലെ ഭര്‍ത്താവിന്റെ അമ്മയും കുടുംബാംഗങ്ങളും മുറിയില്‍ എത്തുമ്പോള്‍ ഉണ്ണിമായയെ ചലനമില്ലാതെ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

ഉടന്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം വീട്ടില്‍നിന്ന് പുറത്തേക്ക് പോയ ഭര്‍ത്താവിനെ നെടുപുഴ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

മുന്‍പും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment