News Kerala

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്: സര്‍ക്കാരിനെതിരെ സന്ദീപ് വാര്യരുടെ വിമര്‍ശനം

Axenews | അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്: സര്‍ക്കാരിനെതിരെ സന്ദീപ് വാര്യരുടെ വിമര്‍ശനം

by webdesk3 on | 29-04-2026 01:22:23

Share: Share on WhatsApp Visits: 17


അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്: സര്‍ക്കാരിനെതിരെ സന്ദീപ് വാര്യരുടെ വിമര്‍ശനം


തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രാത്രികാലങ്ങളിലുപോലും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗും വൈദ്യുതി നിയന്ത്രണവും നടപ്പാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ആരോപിച്ചു. പവര്‍കട്ട് ഇല്ലാത്ത പത്ത് വര്‍ഷങ്ങള്‍ എന്ന അവകാശവാദവുമായി ഉയര്‍ത്തിയ പ്രചാരണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ തന്നെ ജനങ്ങളെ ഇരുട്ടിലാക്കുന്ന നടപടികളാണ് കെഎസ്ഇബി സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇടതുപക്ഷ സര്‍ക്കാര്‍ തങ്ങളുടെ വീഴ്ചകള്‍ മറയ്ക്കാന്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തകരുകയാണെന്നും പിണറായി വിജയന്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണത്തിന്റെ അഭാവവും കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയതായും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

വേനലിന്റെ കടുപ്പവും വൈദ്യുതി ഉപഭോഗത്തിലെ വര്‍ധനവും മുന്‍കൂട്ടി കണക്കാക്കുന്നതില്‍ പരാജയപ്പെട്ടതും ആവശ്യമായ വൈദ്യുതി വാങ്ങുന്നതില്‍ ഉണ്ടായ വീഴ്ചയും ആര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഭരണ മാറ്റത്തിന് പിന്നാലെ പ്രശ്‌നങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകാമെങ്കിലും യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment