News Kerala

മില്‍മ പാല്‍ വില വര്‍ധന; തീരുമാനം ഇന്നുണ്ടായേക്കും

Axenews | മില്‍മ പാല്‍ വില വര്‍ധന; തീരുമാനം ഇന്നുണ്ടായേക്കും

by webdesk2 on | 29-04-2026 07:38:35

Share: Share on WhatsApp Visits: 2


 മില്‍മ പാല്‍ വില വര്‍ധന; തീരുമാനം ഇന്നുണ്ടായേക്കും

സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ അനുമതിക്ക് പിന്നാലെ, അന്തിമ തീരുമാനത്തിനായി മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലിറ്ററിന് 4 രൂപ മുതല്‍ 6 രൂപ വരെ വര്‍ധിപ്പിക്കണമെന്ന മില്‍മയുടെ ആവശ്യത്തില്‍, 4 രൂപ വരെ കൂട്ടാനാണ് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മിഷന്റെ പ്രത്യേക അനുമതി ലഭിച്ചാല്‍ മെയ് 1 മുതല്‍ പുതിയ വില നിലവില്‍ വരും. കഴിഞ്ഞ മൂന്ന് വര്‍ഷമായി വില വര്‍ധിപ്പിച്ചിട്ടില്ലെന്നും കാലിത്തീറ്റ വിലയും ഉത്പാദന ചെലവും ഉയരുന്നത് പരിഗണിച്ച് കര്‍ഷകരെ സഹായിക്കാനാണ് ഈ നീക്കമെന്നും മില്‍മ വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment