by webdesk2 on | 28-04-2026 10:36:54
ന്യൂഡല്‍ഹി: രാജിവെച്ച എംപിമാരുടെ ലയനം രാജ്യസഭ അംഗീകരിച്ചതോടെ ആം ആദ്മി പാര്‍ട്ടി (എഎപി) കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍. എംപിമാരുടെ കൂറുമാറ്റത്തിനെതിരെ പാര്‍ട്ടി സമര്‍പ്പിച്ച അയോഗ്യതാ നിവേദനം രാജ്യസഭാ ചെയര്മാന് ഇതുവരെ പരിഗണിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ഗൗരവമായി ആലോചിക്കുന്നുണ്ട്.
എംപിമാരുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കൂറുമാറ്റം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് നീക്കം. ഇതിനോടകം തന്നെ ദേശീയ നേതൃത്വം പ്രമുഖ അഭിഭാഷകരില്‍ നിന്നും നിയമപദേശം തേടിക്കഴിഞ്ഞു. ആറ് എംപിമാര്‍ പാര്‍ട്ടി വിട്ടതില്‍ പഞ്ചാബില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാരുടെ വസതികളിലേക്ക് ഇന്ന് എഎപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.
അതേസമയം, ആം ആദ്മി പാര്‍ട്ടിയിലെ ഭിന്നത മുതലെടുത്ത് കൂടുതല്‍ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാന്‍ ബിജെപി ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലും പഞ്ചാബിലും പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഈ നീക്കം മുന്‍കൂട്ടി കണ്ട്, നിലവിലുള്ള എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്തി പ്രതിരോധം തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് എഎപി കേന്ദ്ര നേതൃത്വം.
എംപിമാരുടെ കൂറുമാറ്റം: ആംആദ്മി പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി; സുപ്രിംകോടതിയെ സമീപിക്കാന്‍ നീക്കം
മുണ്ടത്തിക്കോട് ദുരന്തം: കാണാതായ നാലുപേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു
നിതിന്‍ രാജിന്റെ മരണം: ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു
ഇടുക്കിയില്‍ അമ്മയെയും മകനെയും കാണാനില്ല;കൊലപാതക സംശയം; വീട്ടുപറമ്പില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി
വീണാ ജോര്‍ജിനെ പരിഹസിച്ച് കെ മുരളീധരന്; ഷംസീറിന്റെ പ്രസ്താവനയില്‍ വിമര്‍ശനം
നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
പുതുപ്പള്ളിയിലെ ഇവിഎമ്മില്‍ ആശങ്കയുണ്ട്, സ്ട്രോങ് റൂമില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ല: ചാണ്ടി ഉമ്മന്‍
തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
കുറ്റ്യാടിയില്‍ കുട്ടികള്‍ ഉറങ്ങിയ കിടക്കയില്‍ വിഷപ്പാമ്പ്; പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്