by webdesk2 on | 27-04-2026 08:28:48 Last Updated by webdesk2
കോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ച് പാമ്പുകളെ പിടികൂടി. കുറ്റ്യാടി മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീടിനുള്ളില്‍ നിന്നുമാണ് അഞ്ച് വെള്ളിക്കെട്ടന് പാമ്പുകളെയാണ് ഒന്നിച്ച് പിടികൂടിയത്. കുട്ടികള്‍ ഉറങ്ങിക്കിടന്ന കിടക്കയില്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ മറ്റ് മുറികളില്‍ നിന്നും കൂടുതല്‍ പാമ്പുകളെ കണ്ടെത്തിയത്. വേനല്‍ കടുത്തതോടെ തണുപ്പ് തേടി വിഷപ്പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറുന്ന സാഹചര്യം ഗൗരവകരമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി പാമ്പുകടിയേറ്റ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പേരാമ്പ്ര കണ്ണിപ്പൊയിലില്‍ ശിവദാസന്റെ മകള്‍ അഞ്ജലിക്ക് വീടിനുള്ളില്‍ വെച്ചാണ് വെള്ളിക്കെട്ടന് പാമ്പിന്റെ കടിയേറ്റത്. സമാനമായ രീതിയില്‍ കോഴിക്കോട് പൂനൂര് സ്വദേശി മുഹമ്മദ് അന്‍സാറിനും പുലര്‍ച്ചെ കിടക്കയില്‍ വെച്ച് പാമ്പുകടിയേറ്റു. കടിയേറ്റ വിവരം വൈകി തിരിച്ചറിഞ്ഞ അന്‍സാര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുപേരുടെയും ആരോഗ്യനില നിലവില്‍ ആശങ്കാജനകമല്ലെന്നാണ് വിവരം.
സംസ്ഥാനത്തുടനീളം പാമ്പുകടി കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 23 പേരാണ് പാമ്പുകടിയേറ്റ് 108 ആംബുലന്‍സ് വഴി ചികിത്സ തേടിയത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് അഞ്ച് പേര് പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും രാത്രികാലങ്ങളില്‍ കിടക്കകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഇടുക്കിയില്‍ അമ്മയെയും മകനെയും കാണാനില്ല;കൊലപാതക സംശയം; വീട്ടുപറമ്പില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി
വീണാ ജോര്‍ജിനെ പരിഹസിച്ച് കെ മുരളീധരന്; ഷംസീറിന്റെ പ്രസ്താവനയില്‍ വിമര്‍ശനം
നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
പുതുപ്പള്ളിയിലെ ഇവിഎമ്മില്‍ ആശങ്കയുണ്ട്, സ്ട്രോങ് റൂമില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ല: ചാണ്ടി ഉമ്മന്‍
തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
കുറ്റ്യാടിയില്‍ കുട്ടികള്‍ ഉറങ്ങിയ കിടക്കയില്‍ വിഷപ്പാമ്പ്; പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ
ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാള്; എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും
തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം: ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും
ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്