by webdesk3 on | 26-04-2026 01:07:31
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ റാം തീരുമാനിച്ചത്. കേസില്‍ പ്രതികളായ അധ്യാപകരായ ഡോ. റാമും സംഗീത നമ്പ്യാരും കേസെടുത്തത് മുതല്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, സംഗീത നമ്പ്യാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഡോ. റാമിന്റെ അപേക്ഷ കോടതി തള്ളുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ കോടതി നടത്തിയ നിരീക്ഷണത്തില്‍, നിതിന്‍ രാജിനെതിരെ ജാതി അധിക്ഷേപമോ ജാതിയുടെ പേരില്‍ അപമാനമോ നടന്നതായി തെളിവുകളില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോടുള്ള ഡോ. റാമിന്റെ മോശം പെരുമാറ്റം ജാതിയെ അടിസ്ഥാനമാക്കിയതല്ലെന്നും കോടതി നിരീക്ഷിച്ചു.
ലോണ്‍ ആപ്പ് മുഖേന ഉണ്ടായ ഭീഷണികള്‍, പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നടന്ന ചോദ്യം ചെയ്യല്‍, തുടര്‍ന്നുണ്ടായ പരാതിയെക്കുറിച്ചുള്ള ഭയം എന്നിവയാണ് നിതിന്‍ രാജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.
ഇന്ധനവില കുതിപ്പ്: വിമാന സര്‍വീസുകള്‍ നിലയ്ക്കാമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ്
വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് ഫ്ലെക്സുകള്‍; കോണ്‍ഗ്രസില്‍ വിവാദം
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്: സര്‍ക്കാരിനെതിരെ സന്ദീപ് വാര്യരുടെ വിമര്‍ശനം
മില്‍മ പാലിന് ലിറ്ററിന് 4രൂപവരെ വിലവര്‍ധനയ്ക്ക് ധാരണ
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു; ഇനി തടസമില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്ഐടി
ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് കെഎസ്ഇബി
അധികബാധ്യതയുണ്ടാവാതിരിക്കാന് ലോഡ്ഷെഡിങ്; വൈദ്യുതി ചാര്‍ജ് വര്‍ധന ഒഴിവാക്കാന്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയില്‍
മില്‍മ പാല് വില വര്‍ധന; തീരുമാനം ഇന്നുണ്ടായേക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്