by webdesk2 on | 23-04-2026 07:56:05
പാലക്കാട്: പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമയ്ക്കതിരെ കേസെടുത്ത് പൊലീസ്. ലൈസന്‍സില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. മുതലമട വെള്ളാരംകടവില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലയ്ക്കെതിരെയാണ് കേസ്. കോട്ടയം സ്വദേശിയാണ് ലൈസന്‍സിയായ ബിനോയ് ജേക്കബ്.
തിരുവമ്പാടിയുടെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് പാറമേക്കാവിന്റെ പടക്കനിര്‍മാണശാലയില്‍ പരിശോധന നടത്തിയത്. തഹസില്‍ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. നിലവില്‍ പടക്കനിര്‍മാണശാല സീല്‍ ചെയ്തിട്ടുണ്ട്.
അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. പൂരം എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10:30-ന് കലക്ട്രേറ്റില്‍ നിര്‍ണായക യോഗം ചേരും. വെടിക്കെട്ടിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൂരം വെറും ആചാരമായി മാത്രം നടത്താനാണ് തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം. പാറമേക്കാവ് ദേവസ്വവും യോഗത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും.
അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമയ്ക്കെതിരെ കേസ്
തമിഴ്നാടും പശ്ചിമ ബംഗാളും വിധിയെഴുതുന്നു; പോളിങ് ആരംഭിച്ചു
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍
വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു
പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: തിരിച്ചില്‍ നടപടികള്‍ തുടരുമെന്ന് ഡിജിപി
ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട്; രാഹുല്‍ ഗാന്ധി
മുണ്ടത്തിക്കോട് ദുരന്തം: 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി
മുണ്ടത്തിക്കോട് ദുരന്തം: തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമാക്കാന്‍ ആലോചന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്