by webdesk3 on | 22-04-2026 01:05:42
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി. ഭീകരതയ്ക്കെതിരെ രാജ്യം ഒരുമിച്ച് നിലകൊള്ളണമെന്നും വെറുപ്പും ഭയവും പ്രചരിപ്പിക്കുന്ന ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടത്തിയ അനുസ്മരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അന്നത്തെ ദാരുണമായ ഓര്‍മ്മകള്‍ ഇന്നും മനസില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില് നടന്ന ആക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ക്ക് ജീവന് നഷ്ടമായിരുന്നു.
തുടര്‍ന്ന് ഭീകരതയ്ക്കെതിരെ ഇന്ത്യ ശക്തമായ മറുപടി നല്കി. ഓപ്പറേഷന് സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട് നീതി നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു.
2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു പഹല്‍ഗാമിലേത്. ആക്രമണത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം തന്നെ പാക്കിസ്ഥാനിലെ ഭീകരസംഘടനകളുടെ പങ്ക് വ്യക്തമായി. ലഷ്കര്‍ ഇ തോയ്ബയുടെ ഉപസംഘടനയായ ടി ആര് എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന വ്യാപക തിരച്ചില്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗങ്ങള്‍ ചേര്‍ന്നു. ഒടുവില്‍ പതിനഞ്ചാം ദിവസം സൈന്യം ശക്തമായ നടപടി സ്വീകരിച്ച് ഭീകരര്‍ക്കെതിരെ തിരിച്ചടി നല്‍കിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ചത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍
വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു
പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: തിരിച്ചില്‍ നടപടികള്‍ തുടരുമെന്ന് ഡിജിപി
ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട്; രാഹുല്‍ ഗാന്ധി
മുണ്ടത്തിക്കോട് ദുരന്തം: 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി
മുണ്ടത്തിക്കോട് ദുരന്തം: തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമാക്കാന്‍ ആലോചന
വാല്‍പ്പാറ അപകടം: ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു
തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം: സംഭവസ്ഥലത്ത് കഡാവര്‍ നായ്ക്കളെ കൊണ്ടുവന്നുള്ള പരിശോധന ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്